Strike | 'അഞ്ചു മാസമായി ശമ്പളമില്ല'; ആറളം ഫാം തൊഴിലാളികള്‍ പണിമുടക്കിന് നോടീസ് നല്‍കി
Jan 15, 2023, 22:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കാട്ടാനയ്ക്കം കടുവയ്ക്കും പുറമേ ആറളം ഫാമിനെ പ്രതിസന്ധിയിലാക്കി കൊണ്ടു തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ചുമാസമായി ശമ്പളം ഇല്ലാതെ പണിയെടുക്കുന്ന ആറളം ഫാമിലെ തൊഴിലാളികള്‍ വീണ്ടും പണിമുടക്കിലേക്ക് നീങ്ങുന്നതോടെ ഫാമിന്റെ പ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്. കൂടുതല്‍ വേതനം ലഭിക്കുന്നതിന് അടുത്തൊന്നും സാധ്യത ഇല്ലെന്നു വന്നതോടെ ഈ മാസം ഇരുപത് മുതല്‍ പണിമുടക്കാന്‍ തീരുമാനിച്ച് ഫാമിലെ പ്രബല തൊഴിലാളി യൂനിയനുകള്‍ സംയുക്തമായി ഫാം അധികൃതര്‍ക്ക് പണിമുടക്കിന് നോടീസ് നല്‍കുകയായിരുന്നു. ഈ മാസം 20ന് സൂചനാ പണിമുടക്കും അതിന് പിന്നാലെ അനിശ്ചിത കാല പണിമുടക്കിനുമാണ് യൂനിയനുകള്‍ തയ്യാറെടുക്കുന്നത്.
മുടങ്ങിക്കടിക്കുന്ന വേതന കുടിശ്ശിക മുഴുവന്‍ അനുവദിക്കുക, ഫാമിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള വേതന വിതരണം സര്‍കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഓഗസ്റ്റ് മുതല്‍ ഡിവസംബരെ വരെയുള്ള അഞ്ചുമാസങ്ങളില്‍ 150-ല്‍ അധികം ദിവസം ജോലിചെയ്ത തൊഴിലാളികള്‍ക്ക് ആകെ ലഭിച്ചത് 5000 രൂപ മാത്രമാണ്.
സ്ഥിരം തൊഴിലാളികളും താല്ക്കാലിക തൊഴിലാളികളും ജീവനക്കാരുമാടക്കം ഫാമില്‍ 390പേരാണ് ഉള്ളത്. ഇതില്‍ താല്കാലിക തൊഴിലാളികളും സ്ഥിരം തൊഴിലാളികളുമായി 200 ഓളം പേര്‍ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവരാണ്. നിത്യചിലവിനുള്ള വഴികണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഇവര്‍. ഒരുമാസത്തെ ശമ്പളം മാത്രം നല്‍കാന്‍ 70 ലക്ഷത്തോളം രൂപ വേണം. അഞ്ചുമാസത്തെ വേതന കുടിശ്ശിക തീര്‍ക്കണമെങ്കില്‍ 3.5 കോടിയിലധികം രൂപ വേണം. പിരിഞ്ഞുപോയ സ്ഥിരം തൊഴിലാളികള്‍ക്കും ജീവനക്കര്‍ക്കുമായി നല്‍കാനുള്ള ബാധ്യത രണ്ട് കോടിയിലധികംവരും. ഇതിനുള്ള വരുമാനമൊന്നും ഫാമില്‍ നിന്നും ലഭിക്കുന്നുമില്ല. ജീവനക്കാര്‍ക്കുള്ള പി എഫ് വിഹിതവും പിരിഞ്ഞ ജീവനക്കാര്‍ക്കുള്ള ആനുകൂല്യ വിതരണവും നടക്കുന്നില്ല. ഇതിനുമാത്രമായി മൂന്ന് കോടിയോളം രൂപ വേണ്ടി വരുമെന്നാണ് ഫാം മാനേജ്മെന്റ് പറയുന്നത്.

Keywords: Latest-News, Kerala, Kannur, Top-Headlines, Strike, Protest, 'No salary for five months'; farm workers have given notice of strike.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.