ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: പാന്‍മസാല നിരോധനം നിലവില്‍ വന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തെ ഇത് തെല്ലും ബാധിച്ചില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. നിരോധനം മൂലം സംസ്ഥാന സര്‍ക്കാറിന് വന്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നും ഇത് മൂലം തൊഴില്‍ നഷ്ടമുണ്ടെന്നുമുള്ള പാന്‍മസാലക്കമ്പനികളുടെ പ്രചരണത്തിന്റെ മുനയൊടിക്കുന്ന വിവരങ്ങളാണ് സര്‍വ്വേ സംഘം വെള്ളിയാഴ്ച പുറത്തു വിട്ടത്.
കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ മാസ്റ്റര്‍ ഓഫ് പബ്ലിക് ഡിവിഷനും സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാന്‍മസാല നിരോധനംമൂലം വരുമാന നഷ്ടമില്ലെന്ന് കണ്ടെത്തിയത്. കോട്ടയം. ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, കറുകച്ചാല്‍, വൈക്കം, ഏറ്റുമാനൂര്‍, കടുത്തുരുത്തി, ചിങ്ങവനം, കുമരകം, പുതുപ്പള്ളി എന്നിവിടങ്ങളിലെ 1200 കടകള്‍ കേന്ദ്രീകരിച്ചാണ് സര്‍വ്വേ നടത്തിയത്. 12 ദിവസം സര്‍വ്വേ നീണ്ട് നിന്നു.
സര്‍വ്വേക്ക് പ്രത്യേക ചോദ്യാവലി തയ്യാറാക്കിരുന്നു. മൊത്തം റവന്യു വരുമാനത്തില്‍ വെറും ഒരു ശതമാനം മാത്രമാണ് പാന്‍ മസാലയിലൂടെ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത്. പാന്‍മസാല വില്ക്കുന്നവര് ഭൂരിഭാഗവും വഴിയോരക്കച്ചവടക്കാരാണ്. നിരോധനം മൂലം ദിനംപ്രതി 50 മുതല്‍ 100 രൂപയുടെ നഷ്ടമുണ്ടായതായി സര്‍വ്വേ ചോദ്യങ്ങള്‍ക്കുത്തരം നല്കിയ 38 ശതമാനം വ്യാപാരികള്‍ പറഞ്ഞു. 100 മുതല്‍ 200 രൂപ വരെ നഷ്ടം നേരിടേണ്ടി വരുന്നവരുമുണ്ട്.
സര്‍വ്വേയോട് പ്രതികരിച്ച 98 ശതമാനം പേരും പറഞ്ഞത് നിരോധനത്തെത്തുടര്‍ന്ന് പൊതു സ്ഥലത്ത് തുപ്പുന്നതും, വൃത്തിഹീനമാക്കുന്നതും ഇല്ലാതായി എന്നാണ്. പാന്‍മസാല ഇല്ലാതായപ്പോള്‍ സിഗരറ്റിന്റേയും ബീഡിയുടേയും വില്‍പ്പന ഏറിയിട്ടുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. നിരോധനത്തെ വെറും 5 ശതമാനം പേര് മാത്രമാണ് എതിര്‍ത്തത്. ചിലരാകട്ടെ നിരോധനത്തിന് മുമ്പു തന്നെ പുകയില അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്ന് സ്വയം പിന്മാറിയിരുന്നു.

Keywords: Kerala, Thiruvananthapuram, Panmasala, Income, Government.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.