SWISS-TOWER 24/07/2023

നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് ഉടന്‍ പുതുക്കില്ലെന്ന് സര്‍ക്കാര്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.04.2014) സംസ്ഥാനത്തെ നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് ഉടന്‍ പുതുക്കി നല്‍കേണ്ടതില്ലെന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ  418 നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സാണ് ഉടന്‍ പുതുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

എന്നാല്‍ നിലവാരമുള്ള മറ്റ് ബാറുകളുടെയും ക്ലബ്ബുകളുടെയും ലൈസന്‍സ് പുതുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് അടുത്തുവന്നതിനാല്‍ നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നത് അബദ്ധമാകുമെന്നതിനാല്‍  തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതില്ലെന്നാണ് മന്ത്രിസഭായോഗത്തില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്.

എന്നാല്‍  കോടതി ഉത്തരവ് ബാധകമല്ലാത്ത മുന്തിയ ഹോട്ടലുകളുടെയും ക്ലബുകളുടെയും ലൈസന്‍സ് ഉടന്‍ പുതുക്കി നല്‍കും.  കെ.സി.ബി.സിയുടെ കര്‍ശനമായ താക്കീതാണ്  സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.

 നിലവാരമില്ലാത്ത ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് തിരിച്ചടി നേരിടേണ്ടി വരുമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സെക്രട്ടറി ഫാദര്‍ ടി.ജെ.ആന്റണി വ്യക്തമാക്കിയിരുന്നു.

മാത്രമല്ല കെപിസിസി നേതൃത്വവും ഇക്കാര്യത്തില്‍ കടുത്ത  നിലപാട് സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം സുപ്രീംകോടതി ചുണ്ടിക്കാട്ടിയ നിലവാരമില്ലാത്ത 418 ബാറുകളില്‍ നിര്‍ദേശത്തിനുശേഷം സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയ ബാറുകള്‍ ഉണ്ടോ എന്ന്  കണ്ടെത്താന്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ നടത്തിയ പരിശോധനാ റിപോര്‍ട്ടും  മന്ത്രിസഭയോഗം പരിഗണിച്ചിരുന്നു.

എന്നാല്‍ നിലവാരം നോക്കാനുള്ള അധികാരം  എക്‌സൈസ് വകുപ്പിന് ഇല്ലാത്ത സാഹചര്യത്തില്‍ ഡെപ്യുട്ടി കമ്മീഷണര്‍മാര്‍ നടത്തിയ പരിശോധനാ റിപോര്‍ട്ട് അഴിമതി ആക്ഷേപത്തിന് ഇടയാക്കിയിരിക്കയാണ്. ഇത് രണ്ടാം തവണയാണ് നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്ന കാര്യം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വരുന്നത്.
നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് ഉടന്‍ പുതുക്കില്ലെന്ന് സര്‍ക്കാര്‍
അതേസമയം  പുതുതായി ആരംഭിച്ച ബാറുകള്‍ക്ക് അനുമതി നല്‍കില്ലെന്ന
നയപ്രഖ്യാപനം നടത്തിയ സര്‍ക്കാര്‍ ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കിയാല്‍ അത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് കരുതുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
എ.എസ്.ഐ. തൂങ്ങിമരിച്ച നിലയില്‍

Keywords:  No renewal of bar licences, Thiruvananthapuram, Hotel, Supreme Court of India, Cabinet, Report, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia