ടി.പി. കൊ­ല­ക്കേസി­ലെ വി­ചാ­ര­ണ­ക്കോട­തി സു­ര­ക്ഷി­ത­മല്ല

 


ടി.പി. കൊ­ല­ക്കേസി­ലെ വി­ചാ­ര­ണ­ക്കോട­തി സു­ര­ക്ഷി­ത­മല്ല
കോ­ഴി­ക്കോട്: ടി.പി. ച­ന്ദ്ര­ശേ­ഖ­രന്‍ വ­ധ­ഗൂഢാലോ­ച­ന­ക്കേ­സി­ന്റെ വി­ചാ­ര­ണ ന­ട­ക്കു­ന്ന വഖ­ഫ് ട്രൈ­ബ്യൂ­ണല്‍ മൂന്നാം അ­ഡീ­ഷ­ണല്‍ ഡി­സ്­ട്രി­ക്­റ്റ് ആന്റ് സെ­ഷന്‍­സ് കോ­ട­തി­യു­ടെ സു­ര­ക്ഷ­യില്‍ ആ­ശങ്ക.

എ­ര­ഞ്ഞി­പ്പാ­ല­ത്തു­ള്ള മ­ല­ബാര്‍ ദേ­വസ്വം ബോര്‍­ഡ് മേ­ഖ­ല ഓ­ഫീ­സ് കെ­ട്ടി­ട­ത്തി­ന്റെ നാലാം നി­ല­യി­ലാ­ണ് വഖ­ഫ് കോ­ടതി. സ്വ­കാ­ര്യ വ്യ­ക്തി­യു­ടേ­താ­ണ് കെ­ട്ടി­ടം. ഇ­യാള്‍ നി­യോ­ഗി­ച്ച ഒ­രു സെ­ക്യൂ­രി­റ്റി ജീ­വ­ന­ക്കാ­രന്‍ മാ­ത്ര­മാ­ണ് ഇ­വി­ടെ­യു­ള്ളത്.

വഖ­ഫ് കോട­തി പ്ര­വര്‍ത്ത­നം ആ­രം­ഭി­ച്ച 2010 ഏ­പ്രില്‍ മു­തല്‍ ഇ­താ­ണ് അ­വ­സ്ഥ. ഇ.എസ്.ഐ. ഓ­ഫീസ്, മോ­ട്ടോര്‍ ആ­ക്‌­സിഡന്റ് ക്ലെ­യിം­സ് ട്രൈ­ബ്യൂണല്‍, കോ-ഓ­പ്പ­റേ­റ്റീ­വ് അ­പ്പല­റ്റ് ട്രൈ­ബ്യൂണല്‍, ജു­ഡീ­ഷ്യല്‍ ഫ­സ്റ്റ് ക്ലാ­സ് മ­ജി­സ്‌­ട്രേ­റ്റ് നാലാം കോ­ടതി, എ­ന്നി­വ­യു­ടെ ഓ­ഫീ­സു­കളും പ്ര­വര്‍­ത്തി­ക്കു­ന്നത് ഇ­തേ കെ­ട്ടി­ട­ത്തി­ലാണ്.

മ­റ്റ് ഓ­ഫീ­സു­കള്‍ പ്ര­വര്‍­ത്തി­ക്കു­ന്ന­തി­നാല്‍ കോ­ട­തി­യു­ടെ ര­ഹ­സ്യ­സ്വ­ഭാ­വം ന­ഷ്ട­പ്പെ­ടു­ന്ന സാ­ഹ­ച­ര്യ­മാ­ണ് നി­ല­വി­ലു­ള്ളത്. കോ­ട­തി­യു­ടെ സു­ര­ക്ഷ­ാ­പ്ര­ശ്‌­നം ജീ­വ­ന­ക്കാര്‍ ഉ­ന്ന­യി­ക്കാന്‍ തു­ട­ങ്ങി­യി­ട്ട് ര­ണ്ട് വര്‍­ഷം ക­ഴി­ഞ്ഞെ­ങ്കിലും മാ­റ്റ­മൊന്നും ഉ­ണ്ടാ­യി­ട്ടില്ല.

Keywords: Tribunal, Additional, District, Malabar, Board,T.P Chandrasekhar Murder Case, Court, Kozhikode, Protection, Devaswom, Office, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia