SWISS-TOWER 24/07/2023

വൈദ്യുത മേഖല സ്വകാര്യവല്‍ക്കരിക്കില്ല-മന്ത്രി ആര്യാടന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി:  (www.kvartha.com 27/02/2015) കേരളത്തില്‍ വൈദ്യുതി മേഖല പൊതുമേഖലയില്‍ തന്നെ തുടരുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. വിതരണ മേഖലയില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമായി കേന്ദ്ര ഗവണ്‍മെന്റ് വിവിധ തരത്തിലുള്ള വിലയിരുത്തലുകള്‍ക്കുശേഷം കേരളത്തെയാണ് തെരഞ്ഞെടുത്തത്.

റിലയന്‍സ്, ടാറ്റ, ബിര്‍ള തുടങ്ങിയ സ്വകാര്യ കമ്പനികളുമായി മല്‍സരിച്ചാണ് കെ.എസ്.ഇ.ബി അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്. തുടര്‍ന്നും കേരളത്തിന്റെ വൈദ്യത ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബോര്‍ഡിനാവുമെന്നും സ്വകാര്യവല്‍ക്കരിക്കില്ലെന്നും അക്കാര്യത്തില്‍ ആര്‍ക്കും സംശയമേ വേണ്ട എന്നും മന്ത്രി അസന്നിഗ്ധമായി പ്രഖ്യാപിച്ചു. 

കുത്തുങ്കല്‍ 110 കെ.വി സബ്‌സ്റ്റേഷന്റെയും സേനാപതി 33 കെ.വി സബ്‌സ്റ്റേഷന്റെയും ഉദ്ഘാടനം നിര്‍വഹിച്ചശേഷം ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുത പ്രസരണ, വിതരണ നഷ്ടം ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണ്. ഡിസംബര്‍ 31 നുമുമ്പ് അപേക്ഷിച്ച എല്ലാ ബി.പി.എല്‍ കുടുംബങ്ങള്‍ക്കും വൈദ്യുതി കണക്ഷനുകള്‍ നല്‍കിയെന്നും ബാക്കിയുള്ളവര്‍ക്ക് മാര്‍ച്ച് 31നകം നല്‍കുമെന്നും മന്ത്രി പറഞ്ഞു. 

കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യതി നിരക്ക് കൃഷിഭവന്‍വഴി തുടര്‍ന്നും അടയ്ക്കാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ കെ.കെ ജയചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. മുന്‍ എം.പി പി.ടി.തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ടി തോമസ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്‍, സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലീസ് തുടങ്ങിയവര്‍ സംസാരിച്ചു.

വൈദ്യുത മേഖല സ്വകാര്യവല്‍ക്കരിക്കില്ല-മന്ത്രി ആര്യാടന്‍
ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Kuthunkal, Substation, Inauguration, Minister Aryadan Muhammed, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia