ബിജു രാധാകൃഷ്ണനും സരിത എസ്.നായരും സഹായം തേടി തന്നെ സമീപിച്ചിട്ടില്ല: അടൂര്‍ പ്രകാശ്
Jun 14, 2016, 10:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 14.06.2016) സോളാര്‍ കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ്.നായരും സഹായം തേടി തന്നെ സമീപിച്ചിട്ടില്ലെന്നു മുന്‍മന്ത്രി അടൂര്‍ പ്രകാശ് സോളാര്‍ കമ്മിഷനെ അറിയിച്ചു. എന്നാല്‍ സരിത തന്നെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.
തന്റെ മണ്ഡലത്തിലെ വോട്ടറായ റിട്ട. അധ്യാപികയുടെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞു കബളിപ്പിച്ച വിഷയവുമായി ബന്ധപ്പെട്ടാണ് അവര്‍ ഫോണില്‍ ബന്ധപ്പെട്ടത്. സോളാര്‍ കമ്മിഷന്‍ അഭിഭാഷകന്‍ സി.ഹരികുമാര്‍ കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡ് (സിഡിആര്‍) സംബന്ധിച്ച രേഖകള്‍ അടൂര്‍ പ്രകാശിനെ കാണിച്ചു. എന്നാല്‍ 'രേഖകളിലെ വിശദാംശങ്ങളെക്കുറിച്ച് അറിയില്ലെന്നും രണ്ടു തവണ മാത്രമേ സരിതയുമായി ഫോണില്‍ സംസാരിച്ചുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രമാടത്ത് ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മിക്കുന്നതിന്റെ ഭാഗമായി സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതില്‍ സാധ്യതാപഠനം നടത്താന്‍ എത്തിയപ്പോഴാണു ആദ്യമായി സരിതയെ കണ്ടത്. റിട്ട. അധ്യാപികയുടെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞു പണം വാങ്ങിയെങ്കിലും അവര്‍ സ്ഥാപിച്ചില്ലെന്ന പരാതി തനിക്ക് ലഭിച്ചിരുന്നു.
അതിനാലാണ് അധ്യാപികയുടെ കയ്യില്‍നിന്നു നമ്പര്‍ വാങ്ങി സരിതയെ വിളിച്ചത്. സരിത ചെക്ക് നല്‍കി. അത് മടങ്ങിയപ്പോള്‍ വീണ്ടും വിളിച്ചു. അല്ലാതെ സരിതയുമായി മറ്റു ബന്ധങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ മണ്ഡലത്തിലെ വോട്ടറായ റിട്ട. അധ്യാപികയുടെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞു കബളിപ്പിച്ച വിഷയവുമായി ബന്ധപ്പെട്ടാണ് അവര്‍ ഫോണില്‍ ബന്ധപ്പെട്ടത്. സോളാര്‍ കമ്മിഷന്‍ അഭിഭാഷകന്‍ സി.ഹരികുമാര്‍ കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡ് (സിഡിആര്‍) സംബന്ധിച്ച രേഖകള്‍ അടൂര്‍ പ്രകാശിനെ കാണിച്ചു. എന്നാല്‍ 'രേഖകളിലെ വിശദാംശങ്ങളെക്കുറിച്ച് അറിയില്ലെന്നും രണ്ടു തവണ മാത്രമേ സരിതയുമായി ഫോണില്‍ സംസാരിച്ചുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനാലാണ് അധ്യാപികയുടെ കയ്യില്‍നിന്നു നമ്പര്‍ വാങ്ങി സരിതയെ വിളിച്ചത്. സരിത ചെക്ക് നല്‍കി. അത് മടങ്ങിയപ്പോള്‍ വീണ്ടും വിളിച്ചു. അല്ലാതെ സരിതയുമായി മറ്റു ബന്ധങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Kochi, Kerala, Adoor Prakash, Phone call, Congress, Ex minister, UDF, Government, Solar Case, Biju Radakrishnan, Saritha S Nair.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.