പഠിപ്പിക്കേണ്ട അധ്യാപകര്‍ കോളജിലുണ്ടാകണം; പണം സമ്പാദിച്ചെത്തുമ്പോള്‍ ആനുകൂല്യങ്ങള്‍ വേണ്ടെന്ന് ഹൈക്കോടതി
Jan 22, 2015, 09:51 IST
കൊച്ചി: (www.kvartha.com 21/01/2015) സര്‍വീസില്‍ നിന്നു ദീര്‍ഘകാലം ലീവ് എടുത്ത് വിദേശജോലി ചെയ്യുന്ന സ്വകാര്യകോളജ് അധ്യാപകര്‍ക്ക് വിദേശത്തുള്ള കാലയളവ് കൂടി പരിഗണിച്ച് പെന്‍ഷന്‍, യുജിസി പ്രകാരമുള്ള സ്ഥാനക്കയറ്റം എന്നീ ആനൂകുല്യങ്ങള്‍ നല്‍കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്വകാര്യ കോളജുകളില്‍ നിന്നു അലവന്‍സ് ഇല്ലാത്ത അവധിയെടുത്ത് വിദേശ ജോലി ചെയ്ത സംസ്ഥാനത്തെ വിവിധ സ്വകാര്യകോളജുകളിലെ അധ്യാപകര്‍ക്ക് ആനൂകുല്യങ്ങള്‍നല്‍കുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ ടി.ആര്‍. രാമചന്ദ്രന്‍ നായര്‍, എ.വി. രാമകൃഷ്ണപിള്ള, പി.വി. ആശ എന്നിവരുള്‍പ്പെട്ട ഫുള്‍ ബെഞ്ചിന്റെ ഉത്തരവ്.
യുജിസി പ്രകാരമുള്ള സ്ഥാനകയറ്റത്തിനും, പെന്‍ഷനും വിദേശത്ത് ജോലി ചെയ്ത കാലയളവ് കൂടി പരിഗണിക്കണമെന്ന ആവശ്യം നീതിക്കു നിരക്കാത്തതാണെന്നു ഹൈക്കോടതി വിലയിരുത്തി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദേശീയ-പൊതു താല്‍പര്യത്തിനു പ്രധാന്യം ഉണ്ടെന്നു ഹൈക്കോടതി പറഞ്ഞൂ. വിദേശത്ത് പോയി സ്വന്തം ഇഷ്ടത്തിനും, പണസമ്പാദ്യത്തിനുമായി ജോലി ചെയ്ത ശേഷം സ്ഥിര ജോലി ചെയ്തു വരുന്ന അധ്യാപകരുടെ അവകാശങ്ങള്‍ വേണമെന്ന വാദം അംഗീകരിക്കാനാവില്ല.

കോളജിലെ വിദ്യാര്‍ഥികളെ കുറിച്ച് കരുതലില്ലാതെ വിദേശത്ത് പോയി പണം സമ്പാദിച്ചവര്‍ക്ക് ആനുകൂല്യം നല്‍കണമെന്നു ആരും പറയുമെന്നു തോന്നുന്നില്ല. ഇത്തരം വ്യക്തികളെ ഉന്നത സ്ഥാനത്തിനു പരിഗണിച്ചാല്‍ യുജിസിയുടെ ലക്ഷ്യം തന്നെ ഇല്ലാതാവുന്ന അവസ്ഥയുണ്ടാവും. മാത്രമല്ല സര്‍ക്കാര്‍ കോളജുകളിലെ അധ്യാപകര്‍ക്ക് ഇത്തരം ആനുകൂല്യം ലഭിക്കുന്നില്ലെന്നതും പരിഗണിക്കണം. സമാന ശബള വ്യവസ്ഥയുള്ള സര്‍ക്കാര്‍ കോളജുകളിലെ അധ്യാപകര്‍ക്ക് വിദേശ ജോലി ചെയ്യുന്നതിനു ലീവ് അനുവദിക്കുമെങ്കിലും ആനൂകൂല്യങ്ങള്‍ നല്‍കാറില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കോളജ് അധ്യാപകരായി എട്ടോ, പതിനാറോ വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സീനിയര്‍ സ്‌കെയില്‍ നല്‍കുന്നത് ഇവരുടെ സേവനം പരിഗണിച്ചാണ്. കോളജിന്റെ പരിസരത്ത് പോലും വരാതെ മറ്റുതൊവില്‍ എടുത്തവരെ ഇത്തരം സേവനം ചെയ്യുന്നവരായി പരിഗണിക്കണമെന്നു പറയാനാവില്ല. ഇത്തരത്തിലുള്ള നടപടി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമാവില്ല-ഹൈക്കോടതി വ്യക്തമാക്കി.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Long leave,Teacher, Service, Foreign, College, Teachers, Pension, High court, Benefit, Income.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.