Legal Advice | പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി മുന്‍പോട്ട് പോകാമെന്ന് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് നിയമോപദേശം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഹൈകോടതിയുടെ ഫുള്‍ബെഞ്ച് വിധിയുടെ പശ്ചാത്തലത്തില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് സ്റ്റാന്‍ഡിങ് കൗണ്‍സലിന്റെ നിയമോപദേശം. ഗവര്‍ണറുടെ സ്റ്റേയ്ക്ക് ഇനി നിലനില്‍പ്പില്ല.

ഹൈകോടതി ഉത്തരവോടെ സ്റ്റേക്ക് നിലനില്‍പ്പില്ലാതായി. നിയമന നടപടിയുമായി സര്‍വകലാശാലയ്ക്ക് മുന്നോട്ട് പോകാമെന്ന് നിയമോപദേശം നല്‍കി. ഹൈകോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഐ വി പ്രമോദ് ആണ് നിയമോപദേശം നല്‍കിയത്.

Legal Advice | പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി മുന്‍പോട്ട് പോകാമെന്ന് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് നിയമോപദേശം

നിയമവിരുദ്ധമായ നടപടി ഉണ്ടെങ്കില്‍ മാത്രമാണ് ചാന്‍സലര്‍ക്ക് ഇടപെടാന്‍ കഴിയുക. യൂനിവേഴ്സിറ്റി ആക്ട് സെക്ഷന്‍ ഏഴ് പ്രകാരം ഇതിന് ചാന്‍സലര്‍ക്ക് അധികാരമുണ്ട്. നിയമ വിരുദ്ധമായി ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമനം നടത്തുന്ന കാര്യം ചാന്‍സലറെ അറിയിച്ച് നടപടികള്‍ തുടങ്ങാം എന്നും സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ പറഞ്ഞു.

ആഗസ്റ്റ് 17 നാണ് നിയമനം മരവിപ്പിച്ച് ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്.
ഈ ഉത്തരവ് ഗവര്‍ണര്‍ ഇതുവരെ റദ്ദാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് പ്രിയാ വര്‍ഗീസിന് അനുകൂലമായി ഹൈകോടതി ഫുള്‍ബെഞ്ചിന്റെ അനുകൂല വിധിയുണ്ടായത്.

Keywords:  No obstacle in appointing Priya Varghese, Kannur University gets legal advice, Kannur, News, Education, Trending, Controversy,  Priya Varghese, Kannur University,   Legal Advice, Appointing, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia