ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 27.06.2020) സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. കഴിഞ്ഞയാഴ്ച നല്‍കിയ ഇളവ് പരിശോധിച്ചാണ് ഇനി ഞായര്‍ ദിവസങ്ങളില്‍ അടച്ചിടല്‍ തുടരേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് സൂചന. ഇനിയൊഞായരു അറിയിപ്പുണ്ടാകുന്നത് വരെ റാഴ്ചകളിലെ ലോക്ക് ഡൗണ്‍ ഒഴിവാക്കുകയാണെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഉത്തരവില്‍ പറയുന്നു. എന്നാല്‍ രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയുള്ള കര്‍ഫ്യൂ തുടരും.
എന്നാൽ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. അനാവശ്യമായി പുറത്തിറങ്ങിയാൽ പകർച്ചവ്യാധി നിരോധന നിയമപ്രകാരം കേസെടുക്കുമെന്ന് ഡി ജി പി അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയുണ്ടായിരുന്ന ഇളവുകൾ ഈ ഞായറാഴ്ച്ചയുണ്ടാവില്ല. നിയന്ത്രണങ്ങൾ കർശനമായിരിക്കും.
ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ഇളവുണ്ടായിരിക്കും. ഹോട്ടലുകൾക്ക് തുറക്കാം. പക്ഷെ പാർസൽ നൽകാൻ മാത്രമേ പാടുള്ളു. ഇത്രയും മാത്രമാണ് ഞായറാഴ്ചത്തെ ലോക്ക്ഡൗൺ ഇളവുകൾ.
കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ ഇപ്പോഴുള്ളത് പോലെ തന്നെ തുടരും. ഇവിടെ ഇളവുകള്‍ ഉണ്ടാകില്ല. എന്നാല്‍ കോവിഡിനെ ചെറുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും ജനങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഉടന്‍ ഇത് സംബന്ധിച്ച വിശദമായ ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
Keywords: Kerala, News, State, Chief Minister, corona, COVID-19, Lockdown, diseased, Government, Sunday, Chief Secretary, No more lockdown on Sundays.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

