SWISS-TOWER 24/07/2023

മൂന്നാറില്‍ ഭൂമി കയ്യേറ്റം നടന്നിട്ടില്ലെന്ന് റവന്യൂ മന്ത്രി

 


തൊടുപുഴ: മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ക്ക് നല്‍കിയ ഭൂമി കയ്യേറ്റം ചെയ്തിട്ടില്ലെന്ന് റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞതായി റവന്യൂമന്ത്രി അടൂര്‍ പ്രകാശ്. തോട്ടം തൊഴിലാളികള്‍ക്ക് നല്‍കിയ ഭൂമി ആരെങ്കിലും വാങ്ങിക്കൂട്ടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്ലായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കയ്യേറ്റമൊഴിപ്പിക്കാനെന്ന പേരില്‍ മൂന്നാറില്‍ സുഖവാസത്തിനെത്താന്‍ തനിക്കു താല്‍പര്യമില്ലെന്നും മന്ത്രി പറഞ്ഞു.

മൂന്നാറില്‍ ഭൂമി കയ്യേറ്റം  നടന്നിട്ടില്ലെന്ന് റവന്യൂ മന്ത്രിഇടുക്കിയില്‍ പട്ടയമേളക്കെത്തിയ മന്ത്രിയോട് മൂന്നാറിലെ കയ്യേറ്റത്തെക്കുറിച്ചു ചോദിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. രണ്ടാഴ്ച മുന്‍പാണു വി.എസ്. സര്‍ക്കാര്‍ തോട്ടം തൊഴിലാളികള്‍ക്ക് പതിച്ചു കൊടുത്ത ഭൂമി റിസോര്‍ട്ട് മാഫിയ വാങ്ങിക്കൂട്ടുന്നതായി മാധ്യമങ്ങള്‍ കണ്ടെത്തിയത്. ജില്ലാ കലക്ടര്‍ ഈ വാര്‍ത്ത ശരിവയ്ക്കുകയും മന്ത്രിക്കു റിപോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

Keywords: Revenue, Department, Estate, Labour, Direction, District, Collector,Munnar, Land Issue, Minister, Adoor Prakash, Report, Media, Thodupuzha, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia