കൊച്ചി: അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്ത തങ്ങളുടെ ലക്ഷ്യം ആത്മഹത്യ ആയിരുന്നില്ലെന്ന്‌കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിരാഹാരസമരം നടത്തിയ നഴ്‌സുമാര്‍.സമരപ്പന്തലില്‍ കിടന്നാല്‍ അറസ്റ്റ് ചെയ്തു നീക്കുമെന്ന ഭയത്തിലാണു തങ്ങള്‍ കെട്ടിടത്തിനു മുകളില്‍ കയറിയതെന്നും നഴ്‌സുമാരായ പ്രിയ തോമസ്, വി.എസ്. അനു, വിദ്യ രവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആത്മഹത്യാശ്രമാണു തങ്ങള്‍ നടത്തിയതെന്ന പ്രചാരണങ്ങള്‍ ഏറെ വേദനാജനകമാണെന്നും ഇവര്‍ വ്യക്തമാക്കി.
ആശുപത്രിയുടെ മുകളില്‍ കയറി നിരാഹാര സമരം നടത്തുക എന്നതു ഞങ്ങള്‍ മൂന്നു പേരുടെയും കൂട്ടായ തീരുമാനമായിരുന്നു. ഇതില്‍ വേറെയാര്‍ക്കും പങ്കില്ല. സമരപ്പന്തലില്‍ വച്ച് അറസ്റ്റുചെയ്തു നീക്കിയാല്‍ സമരത്തിന്റെ ശക്തി കുറയുമായിരുന്നു. 114 ദിവസം പിന്നിട്ടപ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് നിരാഹാരസമരം നടത്താന്‍ നിര്‍ബന്ധിതരായത്. എന്നാല്‍ ഇതിന്റെ പേരില്‍ തങ്ങളെയും വീട്ടുകാരെയും നാട്ടുകാരെയും കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമിക്കുന്നത്-നഴ്‌സുമാര്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.