Dead | തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്ത മനോഹരന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ടം റിപോര്‍ട്
Mar 26, 2023, 20:32 IST
തൃശൂര്‍: (www.kvartha.com) തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം കര്‍ഷക കോളനിയിലെ മനോഹരന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ടം റിപോര്‍ട്. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളില്ല. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന സൂചനയും പോസ്റ്റ്മോര്‍ടത്തില്‍ ഉണ്ട്. തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ടം നടന്നത്. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു.
ശനിയാഴ്ച രാത്രിയായിരുന്നു മനോഹരന്‍ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണത്. ഇരുമ്പനം പാലത്തിനു സമീപം കര്‍ഷക കോളനിയിലെ ഇടറോഡില്‍ വച്ചാണ് വാഹനപരിശോധനയ്ക്കിടെ ഹില്‍ പാലസ് പൊലീസ് മനോഹരനെ കസ്റ്റഡിയിലെടുത്തത്.
പൊലീസ് കൈ കാണിച്ചയുടന്‍ വാഹനം നിര്‍ത്താതെ അല്‍പം മുന്നോട്ടു മാറിയാണു മനോഹരന്‍ ബൈക് നിര്‍ത്തിയത്. ബ്രീത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ മനോഹരന്‍ മദ്യപിച്ചിട്ടില്ലെന്നു തെളിഞ്ഞിട്ടും ജീപില്‍ വലിച്ചു കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോയെന്ന് സമീപവാസികള്‍ പറഞ്ഞു.
സ്റ്റേഷനില്‍ കുഴഞ്ഞുവീണ മനോഹരന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പൊലീസുകാര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് പ്രദേശവാസികളും യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഹില്‍ പാലസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.
Keywords: No injury marks on Manohar's body; cause of death was heart attack, says post-mortem report, Thrissur, News, Dead Body, Police, Kerala.
ശനിയാഴ്ച രാത്രിയായിരുന്നു മനോഹരന്‍ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണത്. ഇരുമ്പനം പാലത്തിനു സമീപം കര്‍ഷക കോളനിയിലെ ഇടറോഡില്‍ വച്ചാണ് വാഹനപരിശോധനയ്ക്കിടെ ഹില്‍ പാലസ് പൊലീസ് മനോഹരനെ കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനില്‍ കുഴഞ്ഞുവീണ മനോഹരന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പൊലീസുകാര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് പ്രദേശവാസികളും യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഹില്‍ പാലസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.
Keywords: No injury marks on Manohar's body; cause of death was heart attack, says post-mortem report, Thrissur, News, Dead Body, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.