No holiday | 'സംസ്ഥാന സര്‍കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ചയും അവധി'; ഭരണ പരിഷ്‌കരണ കമിഷന്റെ ശുപാര്‍ശ തള്ളി മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന സര്‍കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ചയും അവധി നല്‍കണമെന്ന ഭരണ പരിഷ്‌കരണ കമിഷന്റെ ശുപാര്‍ശ തള്ളി മുഖ്യമന്ത്രി പിണറായി വിജയയും. നേരത്തെ എന്‍ ജി ഒ യൂനിയനും സെക്രടറിയേറ്റ് സര്‍വീസ് അസോസിയേഷനും നിര്‍ദേശത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും ശുപാര്‍ശ തള്ളിയത്.

സര്‍കാര്‍ ജീവനക്കാരുടെ ആശ്രിതനിയമനം നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ജീവനക്കാര്‍ക്ക് മുന്നില്‍ നാലാം ശനിയാഴ്ച അവധിയെന്ന നിര്‍ദേശം സര്‍കാര്‍ മുന്നോട്ടുവച്ചത്. പ്രവര്‍ത്തി ദിവസത്തിന്റെ ദൈര്‍ഘ്യം 15 മിനുട് കൂട്ടി പകരം നാലാം ശനി അവധി എന്നായിരുന്നു ചീഫ് സെക്രടറി സര്‍വീസ് സംഘടനകള്‍ക്ക് മുന്നില്‍വച്ച നിര്‍ദേശം.

No holiday | 'സംസ്ഥാന സര്‍കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ചയും അവധി'; ഭരണ പരിഷ്‌കരണ കമിഷന്റെ ശുപാര്‍ശ തള്ളി മുഖ്യമന്ത്രി

കൂടാതെ പ്രതിവര്‍ഷമുള്ള 20 കാഷ്വല്‍ ലീവ് 18 ആയി കുറയ്ക്കാനും നിര്‍ദേശമുണ്ടായിരുന്നു. ഇതിനു മുന്നോടിയായി സര്‍വീസ് സംഘടനകളുമായി ചീഫ് സെക്രടറി ചര്‍ച നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ ഇടത് സംഘടനകള്‍തന്നെ രംഗത്തെത്തി. എതിര്‍പ്പ് നിലനില്‍ക്കുന്നുവെന്ന റിപോര്‍ടോടു കൂടി തന്നെയാണ് ചീഫ് സെക്രടറി ശുപാര്‍ശ മുഖ്യമന്ത്രിക്ക് മുന്നില്‍ വച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി നിര്‍ദേശം തള്ളുകയായിരുന്നു.

ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിദിന പ്രവര്‍ത്തി സമയം കൂട്ടുന്നതിനൊപ്പം അഞ്ച് കാഷ്വല്‍ ലീവ് കുറയ്ക്കുമെന്നും സര്‍വീസ് സംഘടനകളെ ചീഫ് സെക്രടറി അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ കാഷ്വല്‍ ലീവുകളുടെ എണ്ണം രണ്ടാക്കി ചുരുക്കിയിരുന്നു. എന്നിട്ടും സംഘടനകള്‍ അയഞ്ഞിരുന്നില്ല.

Keywords: No holiday on 4th Saturday for govt employees; CM rejects chief secretary’s proposal, Thiruvananthapuram, News, Politics, Government-employees, Chief Minister, Pinarayi-Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia