സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തില്‍ ഭയമില്ല; നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ഉമ്മന്‍ചാണ്ടി

 


തിരുവനന്തപുരം: (www.kvartha.com 17.08.2021) സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തില്‍ ഭയമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടതുസര്‍കാര്‍ അഞ്ചുകൊല്ലം അന്വേഷിച്ച ശേഷം ഒരു നടപടിയും എടുത്തില്ലെന്നും ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയിട്ടും ഞങ്ങളാരും കോടതിയെ പോലും സമീപിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം സോളാര്‍ കേസ് പരിപൂര്‍ണമായും രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു ഹൈബി ഈഡന്‍ എംപിയുടെ പ്രതികരണം. നേരറിയാന്‍ സംസ്ഥാന സര്‍കാറിന്റെ പൊലീസിന് കഴിഞ്ഞില്ല, എന്നാല്‍ സിബിഐക്ക് നേരറിയാന്‍ സാധിക്കട്ടെയെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തില്‍ ഭയമില്ല; നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ഉമ്മന്‍ചാണ്ടി

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ സിബിഐ എഫ്ഐആര്‍ സമര്‍പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു നേതാക്കള്‍. സി ബി ഐ തിരുവനന്തപുരം യൂനിറ്റാണ് എഫ്ഐആര്‍ സമര്‍പിച്ചത്. തിരുവനന്തപുരം, കൊച്ചി സിജെഎം കോടതികളിലാണ് സിബിഐ എഫ്ഐആര്‍ സമര്‍പിച്ചത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇപ്പോള്‍ സംഘടനാ ചുമതലയിലുള്ള എഐസിസി സെക്രടെറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ബിജപി ദേശീയ ഉപാധ്യക്ഷനുമായ എപി അബ്ദുല്ലക്കുട്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരയാണ് എഫ് ഐ ആര്‍ സമര്‍പിച്ചിരിക്കുന്നത്.

Keywords:  No fear in CBI probe into solar case says Oommen Chandy, Thiruvananthapuram, News, Politics, Oommen Chandy, CBI, FIR, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia