പിടികൂടിയ ലക്ഷങ്ങളുടെ നോട്ടുകളുമായി ബാങ്കിലെത്തിയ പോലീസിനെ ഞെട്ടിച്ച് തങ്കച്ചന്‍ ചേട്ടന്റെ നോട്ട് പരിശോധന

 


കാസര്‍കോട്: (www.kvartha.com 19/11/2016) നിരോധിച്ച നോട്ടുകള്‍ക്ക് പകരം പുത്തന്‍നോട്ടുകള്‍ നല്‍കി കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന സംഘത്തില്‍നിന്നും പിടിച്ചെടുത്ത ആറ് ലക്ഷം രൂപയുടെ പുത്തന്‍ നോട്ടുകള്‍ കള്ളനോട്ടുകളാണോയെന്ന് പരിശോധിക്കാന്‍ കാസര്‍കോട്ടെ പ്രമുഖ ബാങ്കിലെത്തിയ പോലീസ് ബാങ്കിലെ മുതിര്‍ ഉദ്യോഗസ്ഥനായ തങ്കച്ചന്‍ ചേട്ടന്റെ നോട്ടുപരിശോധന കണ്ട് ഞെട്ടി.

ബാങ്കില്‍ നോട്ട് പരിശോധനയ്ക്കുള്ള ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. സാധാരണ ഇത്തരം സംശയങ്ങള്‍ ഉണ്ടാകുമ്പോള്‍ വര്‍ഷങ്ങളുടെ സേവന പാരമ്പര്യമുള്ള തങ്കച്ചന്‍ ചേട്ടനാണ് നോട്ടുപരിശോധിക്കാറുള്ളതെന്നും തങ്കച്ചന്‍ ചേട്ടന്റെ പരിശോധന തെറ്റാറില്ലെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചതിനെതുടര്‍ന്ന് പോലീസ് തങ്കച്ചന്‍ ചേട്ടന്റെ അടുക്കല്‍ എത്തുകയായിരുന്നു.

ചേട്ടന്‍ ഓരോനോട്ടുമെടുത്ത് ഉയര്‍ത്തിപ്പിടിച്ച് വിരലുകൊണ്ട് ഒരു ചൊട്ടുനല്‍കി നോട്ട് ഒര്‍ജിനലാണെന്ന് ഉറപ്പുവരുത്തുന്ന രീതികണ്ടാണ് പോലീസ് ഞെട്ടിയത്. ബാങ്കിംഗ് മേഖല ഇത്രയേറെ പുരോഗമിച്ചിട്ടും നോട്ടുപരിശോധന നടത്തുന്ന ഒരു ഉപകരണംപോലും വാങ്ങിവെക്കാത്ത ബാങ്കിന്റെ ഗതികേട്കണ്ട് സഹതാപമാണ് തോന്നിയതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കെവാര്‍ത്തയോട് പറഞ്ഞു.
Keywords:  Kasaragod, Kerala, Arrest, Police, Bank, Accuse, arrest, Police, case, cash, Investigation, Demonetization, No facility in bank to detect fake notes.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia