Hibi Eden | ഹൈബി ഈഡന് ആശ്വാസിക്കാം: എംപിക്കെതിരായ ലൈംഗിക പീഡന കേസില്‍ തെളിവില്ലെന്ന് സിബിഐ സംഘം കോടതിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) ഹൈബി ഈഡന്‍ എംപിക്ക് ആശ്വാസമായി സി ബി ഐ സംഘത്തിന്റെ റിപോര്‍ട്. എം പിക്കെതിരായ ലൈംഗിക പീഡന കേസില്‍ തെളിവില്ലെന്ന റിപോര്‍ട് സിബിഐ സംഘം കോടതിയില്‍ സമര്‍പിച്ചു. 

സോളാര്‍ കേസ് പ്രതി നല്‍കിയ പരാതിയിലായിരുന്നു എംഎല്‍എക്കെതിരെ കേസെടുത്തത്. പരാതിക്കാരിക്കെതിരെയും റിപോര്‍ടില്‍ സി ബി ഐ വിമര്‍ശനം നടത്തിയിട്ടുണ്ട്.
Aster mims 04/11/2022

Hibi Eden | ഹൈബി ഈഡന് ആശ്വാസിക്കാം: എംപിക്കെതിരായ ലൈംഗിക പീഡന കേസില്‍ തെളിവില്ലെന്ന് സിബിഐ സംഘം കോടതിയില്‍

എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ആദ്യം കേരള പൊലീസ് അന്വേഷിച്ച കേസില്‍ തെളിവൊന്നും കിട്ടാതെ വന്നതോടെയാണ് നാലുവര്‍ഷത്തിനുശേഷം സംസ്ഥാന സര്‍കാര്‍ പരാതിക്കാരിയുടെ അഭ്യര്‍ഥന പ്രകാരം സിബിഐയെ ഏല്‍പിച്ചത്.

പരാതിയുമായി ബന്ധപ്പെട്ട് സിബിഐ സംഘം രെജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലെ ആദ്യത്തെ കേസിന്റെ അന്വേഷണ റിപോര്‍ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ബലാത്സംഗ കേസില്‍ തെളിവ് കണ്ടെത്താനായില്ലെന്നും കേസിലെ പരാതിക്കാരിക്കും തെളിവ് നല്‍കാന്‍ കഴിഞ്ഞില്ലെന്നുമാണ് സിബിഐ വ്യക്തമാക്കുന്നത്.

പരാതിക്കാരിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും സിബിഐ റിപോര്‍ടിലുണ്ട്. എംഎല്‍എ ഹോസ്റ്റലില്‍ പരാതിക്കാരിയുമായി സി ബി ഐ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു സോളാര്‍ കേസ് പ്രതിയുടെ പരാതി.

കേരള പൊലീസിന്റെ പ്രത്യേക സംഘത്തിനും ഹൈബി ഈഡന്‍ എംപിക്കെതിരെ തെളിവ് കണ്ടെത്താനായിരുന്നില്ല. സോളാര്‍ കേസ് പ്രതിയുടെ പരാതി വ്യാജമെന്നാണ് തുടക്കം മുതലേ കോണ്‍ഗ്രസ് വാദിച്ചത്.

കേസ് സിബിഐക്ക് വിട്ടതിനെ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ക്കുകയും സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിരുന്നു. നാലു വര്‍ഷത്തോളം കേരള പൊലീസ് അന്വേഷിച്ച കേസാണിത്. തെളിവ് ലഭിക്കാത്തതിനെ തുടര്‍ന്ന്, കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പാണ് കേസ് സിബിഐക്ക് കൈമാറിയത്.

Keywords: No Evidence against Hibi Eden MP on molestation case: CBI report, Kochi, News, Politics, Molestation, CBI, Trending, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script