HC Order | മോടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധം; ശബരിമലയിലേക്കുള്ള തീര്‍ഥാടകരുടെ വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ വേണ്ടെന്ന് ഹൈകോടതി
Oct 18, 2023, 15:29 IST
കൊച്ചി: (KVARTHA) പുഷ്പങ്ങളും വാഴയിലകളുമൊക്കെയായി അലങ്കരിച്ച തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് വിലക്കേര്‍പെടുത്തി കേരള ഹൈകോടതി. ഇത്തരത്തില്‍ ശബരിമലയിലേക്ക് തീര്‍ഥാടകര്‍ അലങ്കരിച്ച വാഹനങ്ങളിലെത്തേണ്ടെന്ന് ഹൈകോടതി വ്യക്തമാക്കി.
വാഹനങ്ങള്‍ അലങ്കരിച്ച് വരുന്നത് മോടോര്‍ വാഹന ചട്ടങ്ങള്‍ക്ക് എതിരാണെന്ന് ഹൈകോടതി അറിയിച്ചു. തുടര്‍ന്ന് പുഷ്പങ്ങളും ഇലകളും വെച്ച് വരുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോടതി നിര്‍ദേശിച്ചു.
അതേസമയം ഈ മണ്ഡലകാലത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ഉഷ പൂജയ്ക്ക് ശേഷം പന്തളം കൊട്ടാരത്തില്‍ നിന്നെത്തിയ കുട്ടികളാണ് ഇരു മേല്‍ശാന്തിമാരുടെയും നറുക്കെടുപ്പ് നടത്തിയത്.
മൂവാറ്റുപുഴ ഏനാനെല്ലൂര്‍ പുത്തില്ലത്ത് മനയിലെ പി എന്‍ മഹേഷ് നിയുക്ത ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലെ ശാന്തിയാണ്. പൂങ്ങാട്ടുമനയിലെ മുരളി പി ജി ആണ് നിയുക്ത മാളികപ്പുറം മേല്‍ശാന്തി.
തുലാം പൂജകള്‍ക്കായി ചൊവ്വാഴ്ച (17.10.2023) വൈകിട്ടാണ് ശബരിമല നട തുറന്നത്. ശബരിമല മേല്‍ശാന്തിക്കായി 17 പേരും മാളികപ്പുറത്ത് 12 പേരുമാണ് അവസാന പട്ടികയില്‍ ഇടം പിടിച്ചത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.