Apology | പാലക്കാട് ഇടതുമുന്നണിയില്‍ ഭിന്നതയില്ല, കോണ്‍ഗ്രസില്‍ ശുദ്ധികലശത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞു; കൃഷ്ണദാസ് നടത്തിയ പരാമര്‍ശത്തില്‍ മാധ്യമങ്ങളോട് മാപ്പ് ചോദിച്ച് സരിന്‍  

 
No conflict in Palakkad Left Front, Congress faces inner strife
Watermark

Photo Credit: Facebook / Dr Sarin P

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി
● എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം: (KVARTHA) പാലക്കാട് ഇടതുമുന്നണിയില്‍ ഭിന്നതയില്ലെന്ന് വ്യക്തമാക്കി ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ കെ സരിന്‍. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ ശുദ്ധികലശത്തിന് തുടക്കം കുറിക്കാന്‍ തനിക്ക് കഴിഞ്ഞുവെന്നും പാര്‍ട്ടിയിലിപ്പോള്‍ ആശയപോരാട്ടം തുടങ്ങിയെന്നും സരിന്‍ പ്രതികരിച്ചു.

Aster mims 04/11/2022

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം സംസ്ഥാന സമിതി അംഗം എന്‍എന്‍ കൃഷ്ണദാസ് കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശം തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും സരിന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തര്‍ ഇറച്ചിക്കടയ്ക്ക് മുന്നിലെ പട്ടികളാണെന്ന് ആരു പറഞ്ഞാലും അത് ശരിയല്ല. മാധ്യമ പ്രവര്‍ത്തനത്തിന്റെ നല്ല വഴികളിലൂടെ സഞ്ചരിക്കുന്നവരാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ എന്നും സരിന്‍ പറഞ്ഞു. 


കോട്ടയത്തെത്തിയ സരിന്‍ രാവിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു. പുതുപ്പള്ളിയില്‍ ഇടവേളകളില്‍ എത്താറുള്ള ആളാണു താന്‍. രാഷ്ട്രീയത്തിന്റെ ശരികളിലൂടെയാണു നടക്കുന്നത്. കൃപേഷിന്റെയും ശരത് ലാലിന്റെയും ശവകുടീരം സന്ദര്‍ശിക്കണമെന്ന ഷാഫി പറമ്പിലിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുന്നില്ലെന്നും സരിന്‍ പറഞ്ഞു.

എന്‍ എസ് എസ് ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി സരിന്‍ കൂടിക്കാഴ്ച നടത്തി.

#KeralaPolitics #Congress #LeftFront #MediaApology #Kottayam #Pala-kk-ad

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script