SWISS-TOWER 24/07/2023

Thrikkakara | മുസ്ലിം ലീഗും സിപിഎമും ഒന്നിച്ചു; തൃക്കാക്കര വൈസ് ചെയര്‍മാനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി

 


ADVERTISEMENT

തൃക്കാക്കര: (www.kvartha.com) തൃക്കാക്കര വൈസ് ചെയര്‍മാന്‍ എ എ ഇബ്രാഹിം കുട്ടിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. മുസ്ലിംലീഗുകാരനായ ഇബ്രാഹിം കുട്ടിക്കെതിരെ ലീഗിലെ തന്നെ മൂന്ന് കൗണ്‍സിലര്‍മാരും വോട് ചെയ്തു. മുസ്ലീം ലീഗിലെ ധാരണ പ്രകാരം ഇബ്രാഹിംകുട്ടി രാജിവെച്ച് മറ്റൊരാൾക്ക് പദവി കൈമാറേണ്ടതായിരുന്നു. മുസ്ലിം ലീഗ് അവശ്യപ്പെട്ടിട്ടും ഇബ്രാഹിംകുട്ടി രാജിവയ്ക്കാതിരുന്നതിനെ തുടർന്നാണ് സ്വന്തം പാർടിക്കാരും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്.

Thrikkakara | മുസ്ലിം ലീഗും സിപിഎമും ഒന്നിച്ചു; തൃക്കാക്കര വൈസ് ചെയര്‍മാനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി

അവിശ്വാസത്തിന് ആകെ 23 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ഭരണകക്ഷിയായ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നു. 43 അംഗ കൗണ്‍സിലില്‍ കോണ്‍ഗ്രസ് - 16, സിപിഎം - 15, സിപിഐ - രണ്ട്, മുസ്ലിം ലീഗ് - അഞ്ച്, സ്വതന്ത്രര്‍ - അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. എല്‍ഡിഎഫിലെ 17 പേരും എല്‍ഡിഎഫിനൊപ്പമുള്ള സ്വതന്ത്ര അംഗം പി സി മനൂപ്, ലീഗിലെ മൂന്നു അംഗങ്ങള്‍, രണ്ട് സ്വതന്ത്രരും അവിശ്വാസത്തെ പിന്തുണച്ചു.

പി എം യൂനസ്, ടി ജി ദിനൂപ് , ഷിമി മുരളി, സ്വതന്ത്ര കൗണ്‍സിലര്‍മാരായ ഓമന സാബു , വര്‍ഗീസ് പ്ലാശ്ശേരി എന്നിവരാണ് അവിശ്വാസത്തെ പിന്തുണച്ച് വോട് ചെയ്തത്. വെള്ളിയാഴ്ച രാജിവെക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം അന്ത്യശാസനം നൽകിയിരുന്നുവെങ്കിലും ഇബ്രാഹിംകുട്ടി തള്ളിയിരുന്നു.

Keywords: News, Thrikkakara, Kerala, Politics, LDF, UDF,  No-confidence motion against Thrikkakara municipal vice chairman passed.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia