ആദിവാസികള്‍ക്ക് കോണ്‍ക്രീറ്റ് കെട്ടിടങ്ങളല്ല വേണ്ടതെന്ന് ഹൈക്കോടതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 26.11.2014) ആദിവാസികള്‍ക്ക് കോണ്‍ക്രീറ്റ് കെട്ടിടങ്ങളല്ല വേണ്ടതെന്ന്  ഹൈക്കോടതി. സര്‍ക്കാര്‍ ഇവര്‍ക്കുവേണ്ടി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മിച്ച് കൊടുക്കും. അവര്‍ക്ക് പ്രകൃതിക്കനുയോജ്യമായ വാസസ്ഥലമാണ് ആവശ്യം. അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞുവേണം പ്രഖ്യാപനങ്ങള്‍ നടത്താനെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബിരാധാകൃഷ്ണന്‍, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ആദിവാസി മേഖലയിലേക്ക് എത്തുന്നില്ലെന്ന് ഹൈക്കോടതി. ആദിവാസികളുടെ ക്ഷേമം ലക്ഷ്യമാക്കി പല പ്രഖ്യാപനങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ഇവര്‍ക്ക് പ്രയോജനപ്രദമാകുന്നില്ല. പരിഷ്‌കൃത സമൂഹം ആദിവാസികളുടെ ജീവിത ശൈലി മാറ്റി മറച്ചു. മദ്യപാനത്തിലേക്കും മയക്കുമരുന്നിലേക്കും ഇവരെ തള്ളി വിട്ടു.

ആദിവാസികള്‍ക്ക് കോണ്‍ക്രീറ്റ് കെട്ടിടങ്ങളല്ല വേണ്ടതെന്ന് ഹൈക്കോടതിപ്രകൃതിയോടിണങ്ങി ജീവിച്ചിരുന്ന ഇവര്‍ ദുശീലങ്ങളില്‍ അകപ്പെട്ടു. അട്ടപ്പാടിയിലെ അടക്കം ആദിവാസികളുടെ ദുരവസ്ഥ ചൂണ്ടികാട്ടി പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫ് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Tribes, Concrete, Building, High court, Environment, Rural. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script