ബീയര്‍, വൈന്‍ പാര്‍ലറുകളില്‍ പരിശോധന കര്‍ശനമാക്കും: ഋഷിരാജ് സിങ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 09.06.2016) കള്ളുഷാപ്പുകളില്‍ കൂടി വ്യാജ കള്ള് വില്‍ക്കുന്നത് കര്‍ശനമായി നിര്‍ത്തലാക്കുമെന്നും ബീയര്‍, വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്നത് നിയമാനുസൃതമാണോയെന്ന്  പരിശോധന നടത്തുമെന്നും എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്.

എക്‌സൈസ് കമ്മിഷണറായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെക് പോസ്റ്റുകളില്‍ സ്പിരിറ്റ് കടത്ത് തടയാന്‍ മിന്നല്‍പ്പരിശോധന നടത്തും. ആദിവാസ മേഖലകലകളിലേക്ക് മദ്യവും ഇതര ലഹരിവസ്തുക്കളും കടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

അട്ടപ്പാടി ഉള്‍പ്പെടെയുള്ള ആദിവാസി മേഖലകള്‍ ലഹരിവിമുക്തമാക്കന്‍ താന്‍ നേരിട്ടു പരിശോധന നടത്തി അവിടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. നാടിനെ ലഹരിമുക്തമാക്കാന്‍  സര്‍ക്കാര്‍ നയം അനുസരിച്ചു ജനപങ്കാളിത്തത്തോടെ നൂതന പദ്ധതി നടപ്പാക്കും.

ബീയര്‍, വൈന്‍ പാര്‍ലറുകളില്‍ പരിശോധന കര്‍ശനമാക്കും: ഋഷിരാജ് സിങ്
എക്‌സൈസ് കമ്മിഷണറുടെ 9447178000 എന്ന മൊബൈല്‍ നമ്പറില്‍ എല്ലാവര്‍ക്കും നേരിട്ടു പരാതി അറിയിക്കാം. എക്‌സൈസ് കണ്‍ട്രോള്‍ റൂം നമ്പറിലോ (0471 2322825) ഇമെയില്‍ മുഖേനയോ പരാതികളറിയിച്ചാല്‍ നടപടിയെടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്നും ഋഷിരാജ് സിങ് പറഞ്ഞു.

Keywords: Thiruvananthapuram, Kerala, Liquor, LDF, Government, Beer, Wine Parlors, Rishi Raj Singh, IPS Officer, Excise Commissioner.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia