കോടതി പരാമര്‍ശങ്ങളില്‍ പരാതിയില്ല: ഉമ്മന്‍ചാണ്ടി

 


തിരുവനന്തപുരം:  (www.kvartha.com 08.04.2014)ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ മൂന്നു വര്‍ഷമായി തന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.

അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് തോല്‍വിയുണ്ടായാല്‍ അതിന്റെ പൂര്‍ണമായിട്ടുള്ള ഉത്തരവാദിത്തതവും തനിക്കായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു ചാനലിന് നല്‍കിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

സോളാര്‍ കേസിലും ഭൂമി തട്ടിപ്പ് കേസിലും തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളില്‍ തനിക്ക് പരാതിയല്ല ഉള്ളത്. മറിച്ച് പരിഭവമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിനെതിരെ അപ്പിലിനു പോകാന്‍ താന്‍ അനുകൂലമായ നിലപാടല്ല എടുത്തതെന്നും പരാമര്‍ശത്തിലെ രണ്ടു വരികള്‍ മാത്രം സ്റ്റേ ചെയ്യാന്‍ മാത്രമേ ആവശ്യപ്പെട്ടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതി പരാമര്‍ശങ്ങളില്‍ പരാതിയില്ല: ഉമ്മന്‍ചാണ്ടിതെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭയില്‍ മാറ്റം വരുത്തുമെന്നും  മുഖ്യമന്ത്രി പറഞ്ഞു. ബി. ഗണേഷ് കുമാര്‍ എം എല്‍ എയെ മന്ത്രിസഭയില്‍ എടുക്കുന്ന കാര്യത്തെ കുറിച്ചും തെരഞ്ഞെടുപ്പിനു ശേഷം ചര്‍ച്ച ചെയ്യും. നേരത്തെ ബാലകൃഷ്ണ പിള്ളയ്ക്ക് ഇതുസംബന്ധിച്ച് ഉറപ്പു കൊടുത്തിട്ടുണ്ടെന്നും അത് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം ആര്‍എസ്പിയെ മുന്നണിയില്‍ ചേര്‍ത്തത് യു ഡി എഫിന്റെ
കൂട്ടായ തീരുമാനപ്രകാരമാണെന്നും ഇക്കാര്യത്തില്‍ പീതാംബര കുറുപ്പിന്റെ പ്രസ്താവന ശരിയല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Also Read: 
ഹെലിപ്പാഡ് പൊളിച്ചുനീക്കിയത് നെറികേട്; ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങി: ബിജെപി

Keywords:  Took resposibility of failure in election: CM, Thiruvananthapuram, Lok Sabha, Oommen Chandy, UDF, Channel, High Court of Kerala, R.Balakrishna Pillai, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia