ഒന്നാം തീയതികളിലെ മദ്യനിരോധനം അവസാനിപ്പിക്കില്ല; മദ്യ നിരോധനമല്ല, മദ്യവര്‍ജനമാണ് സര്‍ക്കാരിന്റെ നയമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 05.02.2020) ഒന്നാം തീയതികളിലെ മദ്യനിരോധനം അവസാനിപ്പിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ബാറുകളും മറ്റു മദ്യവില്‍പ്പനശാലകളും ഒന്നാം തീയതി തുറക്കാന്‍ അനുവദിക്കില്ല. കൂടുതല്‍ ബാറുകള്‍ തുറക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലില്ല. മദ്യ നിരോധനമല്ല, മദ്യവര്‍ജനമാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ഒന്നാം തീയതികളിലെ മദ്യനിരോധനം അവസാനിപ്പിക്കില്ല; മദ്യ നിരോധനമല്ല, മദ്യവര്‍ജനമാണ് സര്‍ക്കാരിന്റെ നയമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍

ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നാം തീയതിയിലെ മദ്യ നിരോധനം ഒഴിവാക്കാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പുതിയ മദ്യനയത്തിന്റെ കരട് തയ്യാറാക്കുന്നതിന് മുമ്പായി നടന്ന ചര്‍ച്ചകളിലും ഇക്കാര്യം പരിഗണിക്കപ്പെട്ടിരുന്നു.

Keywords:  No Change in Dry day says excise minister, Thiruvananthapuram, News, Trending, Minister, Travel & Tourism, Meeting, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia