എ ടി എം കൗണ്ടറുകളില്‍ ജനപ്രവാഹം; മിക്കവയിലും പണമില്ല, ജനങ്ങള്‍ വലഞ്ഞു, പണം നിറയ്ക്കുമെന്ന് ബാങ്കുകള്‍
Nov 11, 2016, 11:52 IST
തിരുവനന്തപുരം: (www.kvartha.com 11.11.2016) രാജ്യത്തെ കള്ളപ്പണവും തീവ്രവാദവും തടയാന്‍ 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ വലഞ്ഞിരിക്കയാണ്. അതിനുപിന്നാലെ ബാങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് എടിഎം കൗണ്ടറുകള്‍ തുറന്നെങ്കിലും ചുരുക്കം ചിലത് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കുകള്‍ നേരിട്ട് പണം നിറയ്ക്കുന്ന എടിഎമ്മുകളാണ് പ്രവര്‍ത്തിക്കുന്നത്. പണം നിറയ്ക്കാന്‍ പുറംകരാര്‍ നല്‍കിയിട്ടുള്ളവ പ്രവര്‍ത്തിക്കുന്നുമില്ല. ബാങ്കില്‍ നിന്നു പണം നല്‍കിയാലെ എടിഎം നിറയ്ക്കാന്‍ സാധിക്കൂ. അതിനുശേഷമേ എല്ലാ എടിഎമ്മുകളും പ്രവര്‍ത്തനസജ്ജമാകൂ.
അതേസമയം, സംസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങിയ എടിഎം കൗണ്ടറുകളിലേക്ക് വന്‍ജനപ്രവാഹമാണുള്ളത്. വെള്ളിയാഴ്ച രാവിലെ നിറച്ച പണം പല എടിഎമ്മുകളിലും തീര്‍ന്നു. എന്നാല്‍, തീരുന്ന മുറയ്ക്ക് പണം നിറയ്ക്കുമെന്നു ബാങ്കുകള്‍ അറിയിച്ചു. ചിലയിടങ്ങളില്‍ തുറക്കാത്ത എടിഎമ്മുകള്‍ക്കു മുന്നിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എടിഎം തുറക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളുടെ കാത്തിരിപ്പ്.
നൂറിന്റെയും അന്‍പതിന്റെയും നോട്ടുകളാണ് പ്രധാനമായും എടിഎമ്മുകളില്‍ നിന്നു ലഭിക്കുന്നത്. ഒരു ദിവസം പരമാവധി 2,000 രൂപ വരെ പിന്‍വലിക്കാം. പണം നിക്ഷേപിക്കുന്ന ഡിപ്പോസിറ്റ് മെഷീനുകളും (സിഡിഎം) വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തിക്കും. അസാധുവായ നോട്ടുകള്‍ ഇതിലൂടെ നിക്ഷേപിക്കാം. സംസ്ഥാനത്തെ 6,000 ബാങ്ക് ശാഖകളിലേക്ക് വ്യാഴാഴ്ച ഒറ്റ ദിവസം കൊണ്ട് 3500 കോടി രൂപയുടെ അസാധു നോട്ടുകള്‍ നിറഞ്ഞതായാണ് കണക്ക്.
19 മുതല്‍ ദിവസേന 4,000 രൂപ വരെ പിന്‍വലിക്കാം. സോഫ്റ്റ്‌വെയര്‍ പരിഷ്‌കരിക്കേണ്ടതിനാല്‍ 2000 രൂപയുടെ നോട്ട് തല്‍ക്കാലം എടിഎമ്മുകളില്‍ നിറയ്‌ക്കേണ്ടെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. ചില ബാങ്കുകള്‍ 50 രൂപാ നോട്ട് എടിഎമ്മുകളില്‍ കൈകാര്യം ചെയ്യാത്തതിനാല്‍ അവിടെനിന്നു 100 രൂപ നോട്ടുകള്‍ മാത്രമേ ലഭിക്കൂ.

100 രൂപയുടെ ദൗര്‍ലഭ്യം കാരണം കഴിഞ്ഞദിവസം ചില ശാഖകള്‍ക്ക് ഉച്ചയ്ക്കു തന്നെ അസാധുവായ നോട്ടുകള്‍ മാറ്റിക്കൊടുക്കുന്നത് അവസാനിപ്പിക്കേണ്ടി വന്നു. എടിഎമ്മുകളിലും ആവശ്യത്തിനു നൂറിന്റെ നോട്ടുകള്‍ നിറയ്ക്കാനായിട്ടില്ല. കഴിഞ്ഞദിവസം എസ്ബിഐ ശാഖകളിലായിരുന്നു വന്‍തിരക്ക്.
Also Read:
40,000 രൂപയുമായി ബാങ്കിലെത്തിയ വീട്ടമ്മയുടെ പണം കൊള്ളയടിച്ചു
Keywords: Investment, Branch, SBI, Depost, Machine, Scraping of notes , Thiruvananthapuram, Bank, ATM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.