ക്യാബിനറ്റുണ്ട്, വാര്‍ത്താ സമ്മേളനമില്ല. പിണറായി സ്റ്റൈല്‍ വിവാദത്തിലേക്ക്, പ്രതിപക്ഷം പ്രതിഷേധത്തിനും
Jun 7, 2016, 15:47 IST
തിരുവനന്തപുരം: (www.kvartha.com 07.06.2016) മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗങ്ങള്‍ക്കു ശേഷമുള്ള പതിവ് വാര്‍ത്താസമ്മേളനം ഒഴിവാക്കിയതില്‍ പ്രതിഷേധം ഉയര്‍ന്നുതുടങ്ങുന്നു. ജൂണ്‍ എട്ടിനു ചേരുന്ന മന്ത്രിസഭാ യോഗത്തിനു ശേഷവും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നില്ലെങ്കില്‍ പ്രശ്‌നം ശക്തമായി ഏറ്റെടുക്കാനാണ് പ്രതിപക്ഷ നീക്കം.
കേരള പത്രപ്രവര്‍ത്തക യൂണിയനിലും ഇതേ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പ്രതിഷേധം പരസ്യമാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പ്രതിപക്ഷം ഇതൊരു രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കാണിക്കുന്നുവെങ്കില്‍ മാധ്യമങ്ങള്‍ നേരിട്ടു പ്രതിഷേധിക്കുന്നതിനേക്കാള്‍ പലം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.
കാലങ്ങളായി കേരളത്തില്‍ മാറിവന്ന എല്ലാ സര്‍ക്കാരുകളുടെയും മുഖ്യമന്ത്രിമാര്‍ തുടര്‍ന്നുപോന്ന ശീലമാണ് പിണറായി മുഖ്യമന്ത്രിയായതോടെ അവസാനിപ്പിച്ചത്. എല്ലാ ബുധനാഴ്ചയും മന്ത്രിസഭാ യോഗം ഉണ്ടാകുമെന്നും എന്നാല്‍ എല്ലാ ആഴ്ചയും 'ക്യാബിനറ്റ് ബ്രീഫിങ്' ഉണ്ടാകില്ലെന്നും പിണറായിതന്നെ ആദ്യ മന്ത്രിസഭാ യോഗശേഷം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടുമില്ല. ബ്രീഫിങ് ഉണ്ടാകില്ലെന്നും വിവരങ്ങള്‍ പത്രക്കുറിപ്പായി അറിയിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് എസ്എംഎസ് അയച്ചു.
ഈ രീതി തുടര്‍ന്നുപോരുന്നത് കേരളത്തിലെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്നതിനു തുല്യമാണെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധിക്കാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്.
അതേസമയം, മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങളും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളേക്കാള്‍ പാര്‍ട്ടിയുമായും വി എസ് അച്യുതാനന്ദനുമായും മറ്റും ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കാനായിരിക്കും മാധ്യമങ്ങള്‍ക്ക് താല്‍പര്യം എന്നതുകൊണ്ടാണ് പിണറായി മുഖം തിരിച്ചുനില്‍ക്കുന്നത് എന്നാണു സൂചന.
Keywords: No cabinet briefing, Pinarayi style on controversy , Thiruvananthapuram, Chief Minister, Press meet, Media, Politics, V.S Achuthanandan, Ministers, Kerala.

മന്ത്രിമാരും മുഖ്യമന്ത്രിയുടെ വഴി സ്വീകരിച്ചാല്‍ ഒരു വകുപ്പിലെയും വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവരാത്ത സ്ഥിതി ഉണ്ടാകുമെന്ന ആശങ്കയാണ് മാധ്യമങ്ങള്‍ക്കുള്ളത്.
Also Read:
മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍
Keywords: No cabinet briefing, Pinarayi style on controversy , Thiruvananthapuram, Chief Minister, Press meet, Media, Politics, V.S Achuthanandan, Ministers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.