തലസ്ഥാനത്ത് രണ്ട് മെഡിക്കല്‍ കോളജ് വേണ്ടെന്ന് മന്ത്രിസഭ

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 16.06.2016) തലസ്ഥാനത്ത് രണ്ട് മെഡിക്കല്‍ കോളജ് വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. ജനറല്‍ ആശുപത്രിയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും സംയോജിപ്പിച്ച് പുതിയ മെഡിക്കല്‍ കോളജ് തുടങ്ങാനായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ തീരുമാനം.

തലസ്ഥാനത്ത് രണ്ട് മെഡിക്കല്‍ കോളജ് വേണ്ടെന്ന് മന്ത്രിസഭമന്ത്രി സഭാ തീരുമാനം വന്നതോടെ ജനറല്‍ ആശുപത്രിയും തൈക്കാട് ആശുപത്രിയും യോജിപ്പിച്ച് ആരംഭിക്കാനിരുന്ന ഇന്ദിരഗാന്ധി മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ പ്രവേശം ഇല്ലാതായി.

യുഡി എഫിന്റെ സര്‍ക്കാറിന്റെ കാലത്ത് പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിച്ചിരുന്നെങ്കിലും ഒന്നിലും മതിയായ സൗകര്യമൊരുക്കിയിരുന്നില്ല. നിലവിലെ മെഡിക്കല്‍ കോളജുകളുടെ സൗകര്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

Keywords: Thiruvananthapuram, Kerala, Medical College, hospital, Cabinet, LDF, Government, Chief Minister, Pinarayi vijayan.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia