ടാറ്റയുടെ കേസ് വാദം പൂര്‍ത്തിയാക്കിയിട്ട് ഒരു വര്‍ഷം: സര്‍ക്കാരിനും മൗനം

 


തിരുവനന്തപുരം:(www.kvartha.com 04.11.2014) മൂന്നാറിലെ ഭൂമിയുടെ പകുതിയിലേറെ കൈവശം വെച്ചിരിക്കുന്ന ടാറ്റ നിര്‍മിച്ച ബംഗ്ലാവ് കൈമാറ്റം ചെയ്തതു സംബന്ധിച്ച കേസ് എങ്ങുമെത്താതെ ഇപ്പോഴും ഫയലുകളില്‍ തന്നെ. ഹൈക്കോടതി കഴിഞ്ഞവര്‍ഷം നവംമ്പര്‍ 13ന് വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റിയ കേസിന് ഒരു വര്‍ഷം കഴിഞ്ഞിട്ടും അനക്കമില്ല. സര്‍ക്കാരാകട്ടെ കോടതിയുടെ മൗനം ഗുണകരമായെന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്.

കേസ് സംബന്ധിച്ച് വാദം പൂര്‍ത്തിയാക്കിയ സര്‍ക്കാരിന്റെ അഭിഭാഷകന് നേരിട്ട് കേസിലെ വിധി സംബന്ധിച്ച് കോടതിയില്‍ ആവശ്യപെടാനാവില്ല. അതിന് സര്‍ക്കാരിന്റെ അനുമതി വേണം. എന്നാല്‍ ടാറ്റയുടെ കേസ് സംബന്ധിച്ച് സര്‍ക്കാര്‍ അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നത്.

ടാറ്റയുടെ ഭൂമി കൈമാററവുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധനയില്‍ ഭൂമി വിറ്റതും വാങ്ങിയതും ഒരേ മേല്‍വിലാസക്കാര്‍ തന്നെയായിരുന്നുവെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. ഇവരുടെ കൈവശമുള്ള രേഖകള്‍ പൂര്‍ണമായും വ്യാജമാണെന്നും 1976ല്‍ വിറ്റയാള്‍ക്കും വാങ്ങിയയാള്‍ക്കും വേണ്ടി പവര്‍ ഓഫ് അറ്റോര്‍ണി അനുവദിച്ച് നല്‍കിയതും ഒരേ വ്യക്തിക്ക് തെന്നയാണെന്നും കണ്ടെത്തിയിരുന്നു. വില്‍പന നടത്തുന്ന ടാറ്റ ഫിന്‍ലെയെ പ്രതിനിധീകരിക്കുന്ന എസ് പുരിയും കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്‍േറഷന്‍സിനെ പ്രതിനിധീകരിച്ച് എസ് കെ ബെഹ്‌റയും ഒരേ പവര്‍ ഓഫ് അറ്റോര്‍ണിയെ തന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വാങ്ങുയാളുടേയും വില്‍ക്കുയാളുടേയും പവര്‍ ഓഫ് അറ്റോര്‍ണിയിലെ മേല്‍വിലാസം നേതാജി സുഭാഷ് റോഡ്, കല്‍ക്കത്ത എന്നാണ്.

വിദേശ കമ്പനിക്ക് വേണ്ടി എസ് കെ മെഹ്‌റ മലയാളിയായ സോമസുന്ദരപിള്ള, ആനന്ദലക്ഷ്മി എന്നിവര്‍ക്കാണ് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയത്. വിദേശിക്ക് വേണ്ടി പവര്‍ ഓഫ് അറ്റോര്‍ണി നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി നേടിയിട്ടില്ല. മാത്രമല്ല, പവര്‍ ഓഫ് അറ്റോര്‍ണി ലഭിച്ച രണ്ടു പേരും വില്‍പന രേഖയില്‍ വിരലടയാളം രേഖപ്പെടുത്തിയിട്ടില്ല.

ആനന്ദവല്ലിയുടെ ഒപ്പും പതിപ്പിച്ചിട്ടില്ല. കേരള സ്റ്റാമ്പ്, രജിസ്‌ട്രേഷന്‍ ആക്ടുകളുടെ ലംഘനവും ഇക്കാര്യത്തില്‍ നടന്നിട്ടുണ്ട്. പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ചുള്ള വസ്തു ഇടപാട് തന്നെ അസാധുവാണെന്നിരിക്കെ ഭൂമി സര്‍ക്കാര്‍ അധീനതയില്‍ വരുതാണെന്നും ടാറ്റക്ക് അവകാശമില്ലെന്നും സര്‍ക്കാര്‍ കേസ് വാദിക്കുന്ന വേളയില്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ഈ കേസില്‍ വിധി വരാത്തതിന്റെ കാരണം മാത്രം ദൂരൂഹമായി തുടരുകയാണ്.
ടാറ്റയുടെ കേസ് വാദം പൂര്‍ത്തിയാക്കിയിട്ട് ഒരു വര്‍ഷം: സര്‍ക്കാരിനും മൗനം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Thiruvananthapuram, Land Issue, Ratan Tata, Goverment, Investigates, Kerala, No action against Tata 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia