ബീഫ് ഫെസ്റ്റ്: അധ്യാപികക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളേണ്ടതില്ല: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്
Oct 9, 2015, 19:42 IST
ADVERTISEMENT
തൃശൂര്‍: (wwwkvartha.com 09.10.2015) ബീഫ് ഫെസ്റ്റിന് അനുകൂലമായി ഫെയ്ബുക്ക് പോസ്റ്റിട്ട ശ്രീകേരളവര്‍മ കോളജ് അധ്യാപിക ദീപ നിശാന്തിനെതിരെ അച്ചടക്ക നടപടി കൈക്കൊള്ളേണ്ടതില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ക്യാമ്പസിനകത്ത് അധ്യാപിക അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്ന് യോഗം കണ്ടെത്തി.
ക്യാമ്പസിലെ കാന്റീനില്‍ മാംസാഹാര വിലക്ക് തുടരാനും പ്രസിഡന്റ് എം.പി. ഭാസ്‌കരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഒക്‌ടോബര്‍ ഒന്നിന് ക്യാമ്പസില്‍ എസ്.എഫ്.ഐ നടത്തിയ ബീഫ് ഫെസ്റ്റുമായി ബന്ധപ്പെടുത്തി മലയാളം അധ്യാപികയായ ദീപ ഫേസ് ബുക്ക് പോസ്റ്റിട്ടതാണ് വിവാദങ്ങള്‍ക്ക് വഴി തുറന്നത്.
അധ്യാപികക്കെതിരെ എ.ബി.വി.പി നല്‍കിയ പരാതിയില്‍ കോളജ് പ്രിന്‍സിപ്പല്‍ സി.എം. ലതയോട് സംഭവങ്ങളെക്കുറിച്ച് ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് തേടിയിരുന്നു. അധ്യാപികക്കെതിരെ നടപടിക്ക് ശ്രമമുണ്ടായപ്പോള്‍ അധ്യപികക്ക് അനുകൂലമായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ രംഗത്തെത്തിയിരുന്നു ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് നടപടി എടുക്കരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു.
Keywords: Kerala, Cochin, Sree Kerala Varma CollegeBeef Fest, SFI, No action against Deepa, lecturer of Sree Kerala Varma College.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.