SWISS-TOWER 24/07/2023

ബീഫ് ഫെസ്റ്റ്: അധ്യാപികക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളേണ്ടതില്ല: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (wwwkvartha.com  09.10.2015) ബീഫ് ഫെസ്റ്റിന് അനുകൂലമായി ഫെയ്ബുക്ക് പോസ്റ്റിട്ട ശ്രീകേരളവര്‍മ കോളജ് അധ്യാപിക ദീപ നിശാന്തിനെതിരെ അച്ചടക്ക നടപടി കൈക്കൊള്ളേണ്ടതില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ക്യാമ്പസിനകത്ത് അധ്യാപിക അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്ന് യോഗം കണ്ടെത്തി.

ക്യാമ്പസിലെ കാന്റീനില്‍ മാംസാഹാര വിലക്ക് തുടരാനും പ്രസിഡന്റ് എം.പി. ഭാസ്‌കരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഒക്‌ടോബര്‍ ഒന്നിന് ക്യാമ്പസില്‍ എസ്.എഫ്.ഐ നടത്തിയ ബീഫ് ഫെസ്റ്റുമായി ബന്ധപ്പെടുത്തി മലയാളം അധ്യാപികയായ ദീപ ഫേസ് ബുക്ക് പോസ്റ്റിട്ടതാണ് വിവാദങ്ങള്‍ക്ക് വഴി തുറന്നത്.

അധ്യാപികക്കെതിരെ എ.ബി.വി.പി നല്‍കിയ പരാതിയില്‍ കോളജ് പ്രിന്‍സിപ്പല്‍ സി.എം. ലതയോട് സംഭവങ്ങളെക്കുറിച്ച് ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് തേടിയിരുന്നു. അധ്യാപികക്കെതിരെ നടപടിക്ക് ശ്രമമുണ്ടായപ്പോള്‍ അധ്യപികക്ക് അനുകൂലമായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ രംഗത്തെത്തിയിരുന്നു ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് നടപടി എടുക്കരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു.
ബീഫ് ഫെസ്റ്റ്: അധ്യാപികക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളേണ്ടതില്ല: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

Keywords: Kerala, Cochin, Sree Kerala Varma CollegeBeef Fest, SFI, No action against Deepa, lecturer of Sree Kerala Varma College.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia