നമ്പര്‍ 18 ഹോടലിലെ പോക്‌സോ കേസ്: അഞ്ജലി റിമ ദേവിനെ പൊലീസ് ചോദ്യം ചെയ്യുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 16.03.2022) നമ്പര്‍ 18 ഹോടലിലെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയില്‍ ഉള്‍പെടുത്തിയിരുന്ന അഞ്ജലി റിമ ദേവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. കേസിലെ മൂന്നാം പ്രതിയാണ് കോഴിക്കോട് സ്വദേശിനിയും ബിസിനസ് കണ്‍സല്‍ടന്റുമായ അഞ്ജലി റിമാദേവ്. ഹോടലുടമ റോയ് വയലാട്, സുഹൃത്ത് സൈജു തങ്കച്ചന്‍, എന്നിവരാണ് പോക്സോ കേസിലെ പ്രതികള്‍.
Aster mims 04/11/2022

നമ്പര്‍ 18 ഹോടലിലെ പോക്‌സോ കേസ്: അഞ്ജലി റിമ ദേവിനെ പൊലീസ് ചോദ്യം ചെയ്യുന്നു


കേസില്‍ അഞ്ജലി റീമാദേവിന് മാത്രമാണ് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കോഴിക്കോട് സ്വദേശികളായ മാതാവും പ്രായപൂര്‍ത്തിയാകാത്ത മകളുമാണ് ഇവര്‍ക്കെതിരെ പരാതിയുമായി രംഗത്തുവന്നത്. 2021 ഒക്ടോബര്‍ 20ന് റോയ് വയലാടിന്റെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോടലില്‍ വെച്ച് തനിക്കും മകള്‍ക്കുമെതിരെ അതിക്രമം നടന്നുവെന്നാണ് പരാതി.

രാത്രി 10 മണിക്ക് ഹോടലിലെ പാര്‍ടി ഹാളില്‍ വെച്ച് റോയ് വയലാട് തന്നെയും മകളെയും ഉപദ്രവിച്ചെന്നും ഇത് രണ്ടാം പ്രതി സൈജു തങ്കച്ചനും ഇയാളുടെ സുഹൃത്ത് അഞ്ജലി റീമാദേവും മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് പരാതി. വിവരം പുറത്തുപറഞ്ഞാല്‍ ചിത്രം പരസ്യപ്പെടുത്തുമെന്ന് മൂന്ന് പ്രതികളും ഭീഷണിപ്പെടുത്തിയെന്നും ഇവര്‍കെതിരെ ചുമത്തിയ കേസില്‍ പറയുന്നു.

കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചനെ പതിനാറാം തിയതി വരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടിരുന്നു. പരാതി നല്‍കിയെന്നറിഞ്ഞതോടെ ഒളിവില്‍ പോയ കേസിലെ ഒന്നാം പ്രതിയായ റോയ് വയലാട് കഴിഞ്ഞ ദിവസം മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയിരുന്നു. തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ഫോര്‍ട് കൊച്ചിയിലെ ഹോടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.

Keywords: No 18 POCSO case: Anjali Reema Dev appears before probe team for interrogation, Kochi, News, Molestation attempt, Police, Accused, Hotel, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script