എന്‍.എല്‍. ബാലകൃഷ്ണന്‍ അന്തരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.12.2014) സിനിമാ താരം എന്‍.എല്‍. ബാലകൃഷ്ണന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. 1943ല്‍ തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണത്താണ് എന്‍.എല്‍. ബാലകൃഷ്ണന്‍ ജനിച്ചത്.

തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്ന് പെയ്ന്റിംഗില്‍ ഡിപ്ലോമ നേടിയ ബാലകൃഷ്ണന്‍ തിരുവനന്തപുരത്തുള്ള മെട്രോ സ്റ്റുഡിയോ, ശിവന്‍സ് സ്റ്റുഡിയോ, രൂപലേഖാ സ്റ്റുഡിയോ, കലാലയാ സ്റ്റുഡിയോ എന്നിവിടങ്ങളില്‍ നിന്നും ഫോട്ടോഗ്രാഫി പഠിച്ചു. 1968 മുതല്‍ 1979 വരെ 11 വര്‍ഷക്കാലം കേരള കൗമുദിയില്‍ ഫോട്ടോ ഗ്രാഫറായി പ്രവര്‍ത്തിച്ചു.

ജി. അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ മലയാള സിനിമയിലെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ നിശ്ചലഛായാഗ്രാഹകനായി ജോലി ചെയ്തു. 162 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
എന്‍.എല്‍. ബാലകൃഷ്ണന്‍ അന്തരിച്ചു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: NL Balakrishnan, Film Actor, Kerala, Obituary, Death, Photographer, NL Balakrishnan passes away.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia