SWISS-TOWER 24/07/2023

Criticized | പ്രധാനമന്ത്രിക്ക് പ്രശംസ; പിന്നാലെ കേന്ദ്രസര്‍കാരിന് നേരെ വിമര്‍ശനവുമായി എന്‍ കെ പ്രേമചന്ദ്രന്‍ എംപി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (KVARTHA) കുണ്ടറ പള്ളിമുക്ക് റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍കാരിന് നേരെ ആദ്യം പ്രശംസയും പിന്നീട് വിമര്‍ശനവും നടത്തി എന്‍ കെ പ്രേമചന്ദ്രന്‍ എംപി. ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ പുരോഗതി കൃത്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുമെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രശംസ. പിന്നാലെ കേന്ദ്ര സര്‍കാരിനു നേരെ വിമര്‍ശനവും ഉന്നയിച്ചു.

'ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ നിര്‍മാണ പുരോഗതി എല്ലാമാസവും പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യമായി അവലോകനം ചെയ്യും. അത്തരം പദ്ധതികളില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെങ്കില്‍ കേന്ദ്ര സര്‍കാര്‍ തന്നെ സംസ്ഥാന സര്‍കാരുകളുമായി ബന്ധപ്പെട്ട് പരിഹരിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് ഉദ്യോഗസ്ഥരുടെ പ്രശംസയുണ്ട്' - എന്നായിരുന്നു പ്രേമചന്ദ്രന്‍ പറഞ്ഞത്.

Criticized | പ്രധാനമന്ത്രിക്ക് പ്രശംസ; പിന്നാലെ കേന്ദ്രസര്‍കാരിന് നേരെ വിമര്‍ശനവുമായി എന്‍ കെ പ്രേമചന്ദ്രന്‍ എംപി


ഇതിനു പിന്നാലെ കേന്ദ്ര സര്‍കാരിന് ധാര്‍ഷ്ട്യവും അഹങ്കാരവുമാണെന്നും എംപി കുറ്റപ്പെടുത്തി. മോദി സര്‍കാര്‍ മാറി മതേതര സര്‍കാര്‍ വരുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

Keywords: NK Premachandran MP Criticized Central Govt, Kollam, News, NK Premachandran MP, Criticized, Central Govt, Prime Minister, Narendra Modi, Politics, Inauguration, Technical Problem, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia