Nivin Pauly | ഉറ്റ സുഹൃത്തിന്റെ വിയോഗത്തില്‍ തേങ്ങലടക്കാനാകാതെ നടന്‍ നിവിന്‍ പോളി; 38 കാരന്‍ വിടവാങ്ങിയത് താരത്തിന്റെ ജന്മദിനത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലുവ: (KVARTHA) ഉറ്റ സുഹൃത്തിന്റെ വിയോഗത്തില്‍ തേങ്ങലടക്കാനാകാതെ നടന്‍ നിവിന്‍ പോളി. നിവിന്‍ പോളിയുടെയും നടന്‍ സിജു വില്‍സന്റെയും ബാല്യകാല സുഹൃത്തായ നെവിന്‍ ചെറിയാന്‍ (38) ആണ് കഴിഞ്ഞ ദിവസം അന്തരിച്ചത്.

നെവിന്റെ അന്ത്യ ഉപചാര വീഡിയോയില്‍ വളരെ ദു:ഖിതനായാണ് നിവിനെ കാണപ്പെടുന്നത്. നിവിനും സിജു വില്‍സനും ആത്മ സുഹൃത്തിന് അന്ത്യ ചുംബനം നല്‍കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഉണ്ട്. സുഹൃത്തിന്റെ മൃതദേഹം വഹിക്കുന്ന പെട്ടി പിടിച്ച് അന്ത്യ യാത്രയില്‍ ഉടനീളം നിവിന്‍ അത്മസുഹൃത്തിന് അടുത്ത് തന്നെ കാണാം.

അമിയോട്രോപിക് ലാറ്ററല്‍ സ്‌ക്ളിറോസിസ് എന്ന അപൂര്‍വ രോഗത്തിന് ചികില്‍സയിലായിരുന്നു നെവിന്‍ ചെറിയാന്‍. ആലുവ സ്വദേശിയായ നെവിന്‍ വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ രോഗത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ബന്ധുകൂടിയാണ് നെവിന്‍. നേരത്തെയും കിടപ്പിലായ നെവിനെ സന്ദര്‍ശിക്കാന്‍ നിവിന്‍ പോളിയും നടന്‍ സിജു വില്‍സനും എത്താറുണ്ടായിരുന്നു. നിവിന്റെ ജന്മദിനത്തിന് തന്നെയാണ് പ്രിയ സുഹൃത്ത് വിടവാങ്ങിയത്.

Nivin Pauly | ഉറ്റ സുഹൃത്തിന്റെ വിയോഗത്തില്‍ തേങ്ങലടക്കാനാകാതെ നടന്‍ നിവിന്‍ പോളി; 38 കാരന്‍ വിടവാങ്ങിയത് താരത്തിന്റെ ജന്മദിനത്തില്‍

 

Keywords: News, Kerala, Kerala-News, Social-Media-News, Nivin Pauly, Aluva News, Friends, Actor, Cinema, Abroad, Final Kiss, Funeral, Nevin Cherian, Nivin Pauly gave final kiss to their-best friend Nevin Cherian.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia