നിഥിന കൊലപതാകം; പ്രതി അഭിഷേക് ഒരാഴ്ച മുമ്പ് പുതിയ ബ്ലേഡ് വാങ്ങിയതായി മൊഴി; 'നിഥിനയുടെ അമ്മയ്ക്ക് അടക്കം ഭീഷണി സന്ദേശം'
Oct 2, 2021, 11:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 02.10.2021) നാടിനെ നടുക്കിയ നിഥിന കൊലപാതകത്തിൽ ബ്ലേഡ് ഒരാഴ്ച മുൻപ് വാങ്ങിയെന്ന് പ്രതി അഭിഷേക് മൊഴി നൽകിയതായി പൊലീസ്. പേപര്‍ കടറിലെ പഴയ ബ്ലേഡ് മാറ്റി പുതിയതിട്ടെന്നും അഭിഷേക് പൊലീസിനോട് പറഞ്ഞു.
അതേസമയം നിഥിനയുടെ അമ്മയ്ക്ക് അടക്കം അഭിഷേക് ഭീഷണി സന്ദേശം അയച്ചിരുന്നു. ബ്ലേഡ് വാങ്ങിയ കടയിലും കോളജിലും പ്രതിയെ എത്തിച്ച് തെളിവെടുക്കും.
അതേസമയം നിഥിനയുടെ അമ്മയ്ക്ക് അടക്കം അഭിഷേക് ഭീഷണി സന്ദേശം അയച്ചിരുന്നു. ബ്ലേഡ് വാങ്ങിയ കടയിലും കോളജിലും പ്രതിയെ എത്തിച്ച് തെളിവെടുക്കും.
ഇയാളെ ഒരുദിവസം കസ്റ്റഡിയില്‍ വാങ്ങാനും പൊലീസ് തീരുമാനിച്ചു. അഭിഷേക് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ഫോൺ സംഭാഷണങ്ങൾ ഉൾപെടെയാണ് തെളിവെടുപ്പിനായി പരിശോധിക്കുക. കൃത്യം നടത്താൻ അഭിഷേകിന് മറ്റാരുടെയെങ്കിലും സഹായം ലഭ്യമായിട്ടുണ്ടോ എന്നും അന്വേഷിക്കും.
വെള്ളിയാഴ്ച രാവിലെ 11. 30 ഓടെയാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രതിയെ പൊലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
Keywords: News, Kottayam, Kerala, State, Top-Headlines, Police, Case, Arrested, Arrest, Murder, Nithina murder, Defendant Abhishek, Nithina murder case; Defendant Abhishek allegedly bought a new blade a week ago.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

