കൊലപാതകത്തിന് തൊട്ടുമുന്‍പു വരെ അഭിഷേകും നിഥിനയും നല്ല സൗഹൃദത്തില്‍; ഇരുവരും പരീക്ഷയ്‌ക്കെത്തിയത് സന്തോഷത്തോടെയെന്ന് സഹപാഠി ടിബിന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലാ: (www.kvartha.com 01.10.2021) കൊലപാതകത്തിന് തൊട്ടുമുന്‍പു വരെ അഭിഷേകും നിഥിനയും നല്ല സൗഹൃദത്തിലായിരുന്നുവെന്ന് സഹപാഠി ടിബിന്‍. ഇരുവരും രാവിലെ പരീക്ഷയ്ക്ക് എത്തിയത് സന്തോഷത്തോടെയാണെന്നും ടിബിന്‍ പ്രതികരിച്ചു. എന്നാല്‍ ഇത്രയും ക്രൂരമായി നിഥിനയെ അഭിഷേക് കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം അറിയില്ലെന്നും കൊലയില്‍ ഞെട്ടിയിരിക്കയാണെന്നും ടിബിന്‍ പറഞ്ഞു.
Aster mims 04/11/2022

കൊലപാതകത്തിന് തൊട്ടുമുന്‍പു വരെ അഭിഷേകും നിഥിനയും നല്ല സൗഹൃദത്തില്‍; ഇരുവരും പരീക്ഷയ്‌ക്കെത്തിയത് സന്തോഷത്തോടെയെന്ന് സഹപാഠി ടിബിന്‍

ടിബിന്റെ വാക്കുകള്‍;

'അഭിഷേകും നിഥിനയും എന്റെ നല്ല സുഹൃത്തുക്കളാണ്. കൊലപാതകത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള ഒരു പ്രശ്‌നവും ഇരുവരും തമ്മിലുണ്ടായിരുന്നില്ല. രണ്ടുപേരും നല്ല അടുപ്പമാണ്. പക്ഷേ അത് പ്രണയമാണോയെന്ന് അറിയില്ലായിരുന്നു. കോവിഡ് വന്നതോടെ കോളജില്‍ വരാതെയായി. പരീക്ഷ, പ്രൊജക്ട് തുടങ്ങിയ കാര്യങ്ങള്‍ക്കു മാത്രം കോളജില്‍ വരുമ്പോള്‍ ഇവരെ കാണാറുണ്ട്.

പരീക്ഷയ്ക്കു കയറുമ്പോള്‍ അഭിഷേകിനെ കണ്ടു സംസാരിച്ചിരുന്നു. അപ്പോഴും സ്വഭാവത്തില്‍ സംശയമൊന്നും തോന്നിയില്ല. പരീക്ഷയെഴുതി പുറത്തുവന്നപ്പോഴാണ് സംഭവം അറിഞ്ഞത്. വിശ്വസിക്കാനായില്ല' ടിബിന്‍ പറഞ്ഞു.

പരീക്ഷയെഴുതാന്‍ കോളജില്‍ എത്തിയ ഇരുവരും വഴക്കിടുകയും പിന്നീട് നിഥിനയെ അഭിഷേക് കൊലപ്പെടുത്തുകയുമായിരുന്നു. അഭിഷേക് നിഥിനയെ കഴുത്തില്‍ കുത്തിപ്പിടിച്ച് നിലത്തുകിടത്തി കഴുത്തറുത്തു, പൊലീസ് വരുന്നതുവരെ ശാന്തനായി അടുത്തുള്ള ബെഞ്ചില്‍ പ്രതി ഇരുന്നുവെന്നും സുരക്ഷ ജീവനക്കാരന്‍ ജോസ് പറഞ്ഞു.

പാലാ സെന്റ് തോമസ് കോളജിലെ മൂന്നാം വര്‍ഷ ഫുഡ് പ്രോസസിങ് ടെക്‌നോളജി വിദ്യാര്‍ഥികളാണു നിഥിന മോളും അഭിഷേക് ബൈജുവും.

Keywords:  Nithina and Abhishek  is also good friends says classmate Tibin, Kottayam, News, Killed, Examination, Friends, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia