Nithin Gadkari | സ്വർണ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി ജ്വല്ലറി പാർക്കുകൾ സ്ഥാപിക്കുമെന്ന് നിഥിൻ ഗഡ്‌കരി
'രാജ്യത്തെ ചെറുകിട സ്വർണ വ്യാപാരികൾ അടക്കമുള്ളവരെ സംരക്ഷിക്കുവാനുള്ള പൊതുപരിപാടികൾ ആവിഷ്കരിക്കും'
കൊച്ചി: (KVARTHA) ഇന്ത്യയിലെ സ്വർണാഭരണ വ്യവസായം രാജ്യത്തിൻറെ പൊതുവായ വളർച്ചയ്ക്ക് വലിയ സംഭാവനകൾ ആണ് നൽകൂന്നതെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിൻ ഗഡ്‌കരി പറഞ്ഞു. രാജ്യത്തെ ചെറുകിട സ്വർണ വ്യാപാരികൾ അടക്കമുള്ളവരെ സംരക്ഷിക്കുവാനുള്ള പൊതുപരിപാടികൾ ആവിഷ്കരിക്കും. സ്വർണ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ജ്വല്ലറി പാർക്കുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ സമ്മേളനം വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ സയ്യാം മെഹറ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ രാജേഷ് റോക്കഡേ ദേശീയ സമ്മേളന കൺവീനർ, അഡ്വ എസ് അബ്ദുൽ നാസർ, സംസ്ഥാന പ്രസിഡൻറ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ഡയറക്ടർമാരായ സുനിൽ പോധാര്‍, സമർകുമാർ, അശോക് കുമാർ, ജയൻ, മോഹൻലാൽ ജയൻ, അമിത് കുമാർ സോണി, ദിനേശ് ജയ്ൻ മഥൻ കോത്താരി, നിതിൻ കണ്ടേൽവാൾ, റോയ് പാലത്തറ, പി. കെ. ആയമു ഹാജി, സി. വി. കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.