Vaidekam Resort | ഇപിയേയും കുടുംബത്തേയും വെട്ടിലാക്കിയ വൈദേകം ആയുര്‍വേദ റിസോര്‍ടിന്റെ നടത്തിപ്പ് ചുമതല കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുളള നിരാമയ റീട്രിറ്റ് കംപനി ഏറ്റെടുത്തു

 


കണ്ണൂര്‍: (www.kvartha.com) ഇപിയേയും കുടുംബത്തേയും വെട്ടിലാക്കിയ വൈദേകം ആയുര്‍വേദ റിസോര്‍ടിന്റെ നടത്തിപ്പ് ചുമതല കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുളള നിരാമയ റീട്രിറ്റ് കംപനി ഏറ്റെടുത്തു. ഏപ്രില്‍ 15-നാണ് ഏറ്റെടുക്കല്‍ കരാറില്‍ ഒപ്പുവെച്ചത്. ഏപ്രില്‍ 16 മുതല്‍ റിസോര്‍ടിന്റെ നടത്തിപ്പ് അവകാശം പൂര്‍ണമായും നിരാമയ റീട്രിറ്റ്സിന് കൈമാറി.

ഇപി ജയരാജന്റെ ഭാര്യയ്ക്കും മകനും ഓഹരി പങ്കാളിത്തമുളള റിസോര്‍ടായിരുന്നു ഇത്. അതേസമയം റിസോര്‍ടിന്റെ ഉടമസ്ഥാവകാശം കൈമാറിയിട്ടില്ലെന്നും താല്‍കാലികമായി ചുമതല മാത്രമാണ് കൈമാറിയതെന്നും നടത്തിപ്പ് തൃപ്തികരമല്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്നും ഇപിയുടെ ഭാര്യ കെപി ഇന്ദിര പ്രതികരിച്ചു.

ഇപി കുടുംബം മുഖ്യസംരംഭകാരായുളള ആയുര്‍വേദ റിസോര്‍ട് ബിജെപി നേതാവും കേന്ദ്രസഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുളള നിരാമയ ഏറ്റെടുക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും ഡയറക്ടര്‍മാര്‍ അത് തളളിയിരുന്നു. 

വൈദേകം റിസോര്‍ടിന്റെ ഭൂരിഭാഗം ഓഹരികളും വില്‍ക്കാന്‍ നേരത്തെ ഇപിയുടെ ഭാര്യയും മകനും സന്നദ്ധരായിരുന്നുവെങ്കിലും ആദായനികുതി, ജി എസ് ടി വകുപ്പുകളുടെ അന്വേഷണം നടക്കുന്നതിന്റെ നൂലാമാലകളും സാങ്കേതിക തടസങ്ങളും നിലനില്‍ക്കുന്നതിനാലാണ് റിസോര്‍ട് കൈമാറ്റം പൂര്‍ണമായും നടക്കാത്തതെന്നാണ് സൂചന.

Vaidekam Resort | ഇപിയേയും കുടുംബത്തേയും വെട്ടിലാക്കിയ വൈദേകം ആയുര്‍വേദ റിസോര്‍ടിന്റെ നടത്തിപ്പ് ചുമതല കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുളള നിരാമയ റീട്രിറ്റ് കംപനി ഏറ്റെടുത്തു

കഴിഞ്ഞ ആറുമാസമായി ഇരുകംപനികളും തമ്മില്‍ ചര്‍ചകള്‍ നടന്നിരുന്നുവെന്നാണ് സൂചന. എത്ര കോടിക്കാണ് കരാര്‍ ഒപ്പുവെച്ചതെന്ന വിവരം ഇനിയും പുറത്തുവന്നിട്ടില്ല. സിപിഎമിനുളളില്‍ ഏറെ വിവാദം സൃഷ്ടിച്ചതാണ് വൈദേകം റിസോര്‍ടില്‍ ഇപി കുടുംബത്തിനുണ്ടായിരുന്ന പങ്കാളിത്തം. പാര്‍ടി സംസ്ഥാന കമിറ്റിയോഗത്തില്‍ തെറ്റുതിരുത്തല്‍ രേഖ ചര്‍ച ചെയ്യുന്നതിനിടെ സംസ്ഥാന കമിറ്റിയംഗമായ പി ജയരാജനാണ് ഇക്കാര്യം ഉന്നയിച്ചത്.

ഇതോടെ പാര്‍ടിക്കുളളില്‍ ഇപി ജയരാജനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. എല്‍ ഡി എഫ് കണ്‍വീനറും പാര്‍ടി കേന്ദ്രകമിറ്റിയംഗവുമായ ഇപി ജയരാജനെതിരെ ആഡംബരസ്വത്ത് സമ്പാദനത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും പാര്‍ടി നേതൃത്വം അവസാന നിമിഷത്തില്‍ അത് ഒഴിവാക്കുകയായിരുന്നു.

Keywords:  Niramaya Retreat Company, owned by Union Minister of State Rajeev Chandrasekhar, taken over management of Vaidekam Ayurveda Resort, which cut off EP and his family, Kannur, News, Controversy, EP Jayarajan, Family, Trending, Probe,  Rajeev Chandrasekhar, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia