നിപ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ചതിന് പിന്നാലെ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി തമിഴ്നാട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 05.09.2021) സംസ്ഥാനത്ത് നിപ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ചതിന് പിന്നാലെ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി തമിഴ്നാട് ആരോഗ്യ വകുപ്പ്. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകൾക്കുമാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര നിർദേശം.
Aster mims 04/11/2022

നിപ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ചതിന് പിന്നാലെ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി തമിഴ്നാട്

ആരോഗ്യ വകുപ്പ് ഡെപ്യൂടി ഡയറക്ടർമാർ, തദ്ദേശ സ്ഥാപന മേധാവികൾ എന്നിവരോട് ഏത് തരത്തിലുള്ള പകർചവ്യാധിയും ഉടൻ റിപോർട് ചെയ്യാൻ നിർദേശം നൽകിയിരിക്കുന്നത്. ചെക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി.

അതേസമയം നിപ വൈറസ് മൂലം മരിച്ച കുട്ടിയുടെ സമ്പ‍ർക്ക പട്ടികയിൽ വന്നത് 158 പേരെന്ന് കണ്ടെത്തി. ആരോ​ഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സമ്പ‍ർക്കത്തിൽ വന്നവരെ കണ്ടെത്തിയത്.

ഇതിൽ 20 പേരാണ് കുട്ടിയുടെ പ്രാഥമിക സമ്പ‍ർക്ക പട്ടികയിൽ ഉള്ളത്. മരിച്ച കുട്ടിയുടെ റൂട് മാപ് തയ്യാറാക്കുകയാണ് ഇപ്പോൾ. നിപ ലക്ഷണങ്ങളുളള രണ്ട് പേരെ മെഡികല്‍ കോളജിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Keywords:  News, Thiruvananthapuram, Virus, Kozhikode, Kerala, State, Top-Headlines, Tamilnadu, Border, Nipah virus, Health Department, Nipah virus; Tamil Nadu Health Department to strengthen border surveillance.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia