Nipah Virus | നിപ പരിശോധനയ്ക്ക് അയച്ച 42 സാംപിളുകള്‍ നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന്റെ സഹായം തേടും; മൊബൈല്‍ ടവര്‍ ലൊകേഷനും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

 


കോഴിക്കോട്: (www.kvartha.com) നിപ പരിശോധനയ്ക്ക് അയച്ച 42 സാംപിളുകള്‍ നെഗറ്റീവ് ആണെന്നും കുറച്ച് ഫലം കൂടി വരാനുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരുകയാണെന്നും ഇതിന് പൊലീസിന്റെ സഹായം കൂടി തേടുമെന്നും മന്ത്രി വ്യക്തമാക്കി. മൊബൈല്‍ ടവര്‍ ലൊകേഷനും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

Nipah Virus | നിപ പരിശോധനയ്ക്ക് അയച്ച 42 സാംപിളുകള്‍ നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന്റെ സഹായം തേടും; മൊബൈല്‍ ടവര്‍ ലൊകേഷനും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കുറച്ചുദിവസങ്ങള്‍ കൊണ്ട് ഇതുവരെയുള്ള എല്ലാ പോസിറ്റീവ് കേസിന്റെയും സമ്പര്‍ക്കപ്പട്ടിക പൂര്‍ണമാക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 19 ടീമിന്റെ പ്രവര്‍ത്തനം നടക്കുന്നു. കേന്ദ്ര സംഘം പരിശോധന തുടരും. ഐസിഎംആറിന്റെയും എന്‍ഐവിയുടെയും സംഘവും ഫീല്‍ഡ് സന്ദര്‍ശനം നടത്തും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്.

കുട്ടിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. നിപ രോഗം സ്ഥിരീകരിച്ച മരുതോങ്കര പഞ്ചായതിലെ ജാനകിക്കാട്ടില്‍ പന്നി ചത്ത സംഭവത്തില്‍ പരിശോധന നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. നിപ ബാധിച്ച് ഒരാള്‍ മരിച്ച കള്ളാട് നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയാണ് ജാനകിക്കാട്.

Keywords:  Nipah Virus: No fresh cases in Kerala; 42 more samples test negative, Kozhikode, News, Nipah Virus, Health, Health Minister, Veena George, Police, Mobile Tower Location, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia