Nipah Prevention | നിപ പ്രതിരോധം: മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ചു
Sep 17, 2023, 18:20 IST
മാഹി: (www.kvartha.com) കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങളില്‍ നിപ വൈറസ് ബാധ റിപോര്‍ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി മാഹി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സെപ്തംബര്‍ 18 മുതല്‍ ഒരാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചതായി അഡ്മിനിസ്ട്രേറ്റര്‍ നഗരസഭാ കാര്യാലയത്തില്‍ അറിയിച്ചു.
മാഹി മേഖലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ മാസം 18മുതല്‍ 24 വരെയാണ് അവധി പ്രഖ്യാപിച്ചത്. പരീക്ഷകള്‍ ഷെഡ്യൂള്‍ ചെയ്ത പ്രകാരം നടത്തണമെന്നും ഈ കാലയളവില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തണമെന്നും അഡ്മിനിസ്ട്രേര്‍ നിര്‍ദേശിച്ചു.
എല്ലാ അങ്കണവാടികള്‍ക്കും, മദ്രസകള്‍ക്കും, ട്യൂഷന്‍ സെന്ററുകളും കോചിംഗ് സെന്ററുകള്‍ക്കും അവധി ബാധകമാണെന്നും അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു. മാഹി ഇന്‍ഡോര്‍ സ്റ്റേഡിയം ഈമാസം 24 വരെ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്.
മാസ്‌ക് ധരിക്കുന്നതും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്, മാഹി ഡെപ്യൂടി തഹസില്‍ദാറുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.

Keywords: Nipah Prevention: One week holiday announced for educational institutions in Mahe, Kannur, News, Nipah Prevention, Holidays, Education, Online Class, Mask, Health, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.