Nipah Virus | കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബര്‍ 25 മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും; കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് ബാധകമല്ല
Sep 23, 2023, 16:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) നിപ വൈറസ് വ്യാപന ഭീഷണി കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബര്‍ 25 മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ എ ഗീത ഉത്തരവിട്ടു.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവിടെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വരെ അധ്യയനം ഓണ്‍ലൈനായി തുടരും. മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ഥികള്‍ പതിവുപോലെ എത്തിച്ചേരണം.
വിദ്യാര്‍ഥികളും അധ്യാപകരും മറ്റു ജീവനക്കാരും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റൈസര്‍ വയ്ക്കണം. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 16ലെ ഉത്തരവ് പ്രകാരമാണ് അധ്യയനം ഓണ്‍ലൈനിലേക്ക് മാറ്റിയത്.

Keywords: Nipah: Educational Institutions in Kozhikode will open on September 25th, Kozhikode, News, Nipah Virus, Educational Institutions, Students, Mask, Sanitizer, School, Teachers, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.