Nipah | കോഴിക്കോട് മരിച്ച 2 പേര്‍ക്കും നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി; കേന്ദ്രസംഘം ഉടന്‍ സംസ്ഥാനത്തെത്തും
Sep 12, 2023, 17:47 IST
കോഴിക്കോട്: (www.kvartha.com) ചികിത്സയ്ക്കിടെ മരിച്ച രണ്ടു പേര്‍ക്കും നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ഉടന്‍ സംസ്ഥാനത്തെത്തും.
സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട്ടെ നഗരത്തിലെ ആശുപത്രിയിലായിരുന്നു കഴിഞ്ഞദിവസങ്ങളിലായി രണ്ടു മരണങ്ങളും സംഭവിച്ചത്. മരിച്ച രണ്ട് പേര്‍ക്കും നിപ ലക്ഷണങ്ങള്‍ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Nipah confirmed for two persons died in Kozhikode, Kozhikode, News, Nipah Confirmed, Kozhikode News, Cabinet Minister, Health, Health and Fitness, Hospital, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.