ഒന്‍പതാംക്ലാസുകാരന്റെ ഓണ്‍ലൈന്‍ കളിഭ്രമം കാരണം നഷ്ടമായത് സഹോദരിയുടെ വിവാഹത്തിനായി കരുതിവച്ചിരുന്ന 4 ലക്ഷം
Sep 4, 2021, 11:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com 04.09.2021) ഒന്‍പതാംക്ലാസുകാരന്റെ ഓണ്‍ലൈന്‍ കളിഭ്രമം കാരണം നഷ്ടമായത് സഹോദരിയുടെ വിവാഹത്തിനായി വീട്ടുകാര്‍ കരുതിവച്ചിരുന്ന നാലു ലക്ഷം രൂപ. എന്നാല്‍ കൃഷിയും കൂലിപ്പണിയും ചെയ്ത് സമ്പാദിച്ച മുഴുവന്‍ പണവും നഷ്ടപ്പെട്ട വിവരം മാതാപിതാക്കള്‍ അറിയുന്നത് വിവാഹം ഉറപ്പിച്ചതിനുശേഷം മാത്രം.
വിവാഹം അടുത്തപ്പോള്‍ തുക പിന്‍വലിക്കാന്‍ ബാങ്കില്‍ ചെന്നപ്പോഴാണ് ഒറ്റ പൈസപോലും ഇല്ലെന്ന് അറിയുന്നത്. ബാങ്ക് അധികൃതരോട് പണം നഷ്ടപ്പെട്ടതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തുകയായിരുന്നു. എന്നാല്‍ പണം പല അകൗണ്ടുകളിലേക്കായി പോയതിന്റെ രേഖകള്‍ അവരുടെ കൈവശമുണ്ടായിരുന്നു.
ഈ രേഖകളുമായി ഇവര്‍ പൊലീസിനെ സമീപിച്ചു. പണം ആരൊക്കെയാണ് പിന്‍വലിക്കുന്നതെന്ന് പൊലീസ് പരിശോധിച്ചപ്പോള്‍ പല അകൗണ്ടുകളിലേക്കാണ് തുക കൈമാറിയതെന്ന് മനസിലായി. ഒമ്പതാംക്ലാസുകാരനാണ് തുക മാറ്റിയതെന്നും അറിഞ്ഞു. പഠിക്കാന്‍ മിടുക്കനായ വിദ്യാര്‍ഥിക്ക് വീട്ടുകാര്‍ ഒരു മൊബൈല്‍ഫോണ്‍ വാങ്ങിനല്‍കിയിരുന്നു. ഇതില്‍ ഉപയോഗിച്ചിരുന്നത് അമ്മയുടെ പേരിലുള്ള സിംകാര്‍ഡാണ്. ഈ നമ്പര്‍ തന്നെയാണ് ബാങ്ക് അകൗണ്ടിലും നല്‍കിയിരുന്നത്.
ബാങ്കില്‍ നിന്നുള്ള മെസേജുകള്‍ വിദ്യാര്‍ഥിയുടെ തന്നെ ഫോണിലേക്കാണ് വന്നത് എന്നതിനാല്‍ മറ്റാരും ഇതറിഞ്ഞുമില്ല. ഇങ്ങനെ അകൗണ്ടിലുള്ള തുകമുഴുവന്‍ പോവുകയും ചെയ്തു.
അബദ്ധംപറ്റിയ ഒമ്പതാംക്ലാസുകാരന് പൊലീസു തന്നെ കൗണ്‍സിലിങ് ഏര്‍പെടുത്തി.
Keywords: Ninth grader loses Rs 4 lakh set aside for sister's wedding, Thrissur, News, Local News, Police, Student, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
