മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി 9 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Oct 20, 2021, 16:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പരവൂര്‍: (www.kvartha.com 20.10.2021) മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം. പരവൂര്‍ പൊഴിക്കരയിലെ ദമ്പതികളുടെ ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം.
അമ്മയുടെ പാല്കുടിക്കവെ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞിന് ശ്വാസം മുട്ടുകയായിരുന്നു. ഉടന്‍തന്നെ കൊട്ടിയം സിത്താര ജംഗ്ഷനിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ കുട്ടികളാണെങ്കില്‍ കയ്യില്‍ കമഴ്ത്തി കിടത്ത പുറത്ത് സാവധാനം തട്ടികൊടുക്കുക. ഇവയെല്ലാം കുട്ടി ബോധാവസ്ഥയില്‍ ആണെങ്കില്‍ വീട്ടില്‍ ചെയ്യാവുന്ന പ്രഥമ ശുശ്രൂഷകളാണ്. അബോധാവസ്ഥയില്‍ ആണെങ്കില്‍ തീര്‍ച്ചയായും ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതുണ്ട്. ചെറിയ കുട്ടികളെ സംബന്ധിച്ച് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ദ്ധ പരിശോധന നല്‍കുന്നതാണ് ഉചിതം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

