ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് തറാവീഹ് നമസ്‌കാരം; കുന്നംകുളത്ത് ഒമ്പതുപേർ അറസ്റ്റില്‍
May 7, 2020, 13:32 IST
കുന്നംകുളം: (www.kvartha.com 07.05.2020) ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് തറാവീഹ് നമസ്‌ക്കാരത്തിന് ഒത്തു ചേര്‍ന്ന ഒമ്പതുപേരെ കുന്നംകുളം പോലിസ് അറസ്റ്റ് ചെയ്തു. ഇമാമുള്‍പ്പടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗണ്‍ നിയന്ത്രണം ഉള്ളതിനാല്‍ പള്ളി അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ബുധനാഴ്ച രാത്രി പിന്‍വാതിലിലൂടെ എത്തി നമസ്‌കാരം നടത്തുകയായിരുന്നു.
രഹസ്യവിവരത്തെതുടര്‍ന്നാണ് പോലീസ് എത്തിയത്. പോലീസ് വാഹനം വരുന്നത് കണ്ട ഏഴ് പേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായവരെ പിന്നീട ജാമ്യത്തിൽ വിട്ടു. ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തിയെങ്കിലും ആരാധനാലയങ്ങളില്‍ നിരോധനം തുടരുകയാണ്. നിയന്ത്രണം ലംഘിച്ചാൽ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.
Summary: Nine arrested in Kunnamkulam for violation of lockdown

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.