നിലമ്പൂര്‍- വയനാട്- നഞ്ചന്‍കോട് റയില്‍വേ: ധാരണാപത്രം വ്യാഴാഴ്ച ഒപ്പു വച്ചേക്കും

 


മലപ്പുറം:  (www.kvartha.com 10.12.2015) നിര്‍ദിഷ്ട നിലമ്പൂര്‍- വയനാട്- നഞ്ചന്‍കോട് റയില്‍വേ സംബന്ധിച്ചുള്ള ധാരണാപത്രം വ്യാഴാഴ്ച ഡല്‍ഹിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭുവും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഒപ്പു വച്ചേക്കും. പാതയ്ക്കായി ചെലവിന്റെ പകുതി കേരളം നല്‍കാമെന്ന ധാരണയാണ് ഒപ്പു വയ്ക്കുന്നത്.

നേരെത്തെ നഞ്ചന്‍കോട് - വയനാട് നിലമ്പൂര്‍ പാതയുടെ സര്‍വേ നേരത്തേ നടത്തിയപ്പോള്‍ 236 കി.മീ. ദൂരവും 4200 കോടി രൂപ ചെലവുമാണു പറഞ്ഞിരുന്നത്. എന്നാല്‍ അത്രയും തുക മുടക്കി നിര്‍മിക്കുന്നത് റയില്‍വേ ബോര്‍ഡ് നഷ്ടമാണെന്നു കണ്ടത്തി. അങ്ങനെ താത്കാലികമായി മരവിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഡോ. ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ സര്‍വേ നടത്തുകയും 236 കി.മീ. ദൂരം 156 കി.മീ. ആക്കി ചെലവ് 2200 കോടി രൂപയിലേക്കു താഴ്ത്തി.

സതേണ്‍ റയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം ഈ സര്‍വേയുടെ അന്തിമ വിശകലനം നടത്തി വരികയാണ്. പാത യാഥാര്‍ഥ്യമായാല്‍ കേരളത്തെ ഉത്തരേന്ത്യയുമായി ബന്ധിപ്പിക്കുന്ന ചരക്കുനീക്കത്തിന്റെ സുവര്‍ണ ഇടനാഴിയാകും ഇത്.

നിലമ്പൂര്‍- വയനാട്- നഞ്ചന്‍കോട് റയില്‍വേ: ധാരണാപത്രം വ്യാഴാഴ്ച ഒപ്പു വച്ചേക്കും
നിലമ്പൂര്‍- വയനാട്- നഞ്ചന്‍കോട് റയില്‍വേ: ധാരണാപത്രം വ്യാഴാഴ്ച ഒപ്പു വച്ചേക്കും

Keywords: Oommen Chandy, Malappuram Native, Railway, Wayanad, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia