3 മാസത്തെ ഇടവേളയ്ക്കുശേഷം നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ നാട്ടില്‍ തിരിച്ചെത്തി; സ്വീകരിക്കാന്‍ പ്രവര്‍ത്തകരുടെ വലിയൊരു സംഘംതന്നെ വിമാനത്താവളത്തിനു പുറത്ത്

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 11.03.2021) മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ നാട്ടില്‍ തിരിച്ചെത്തി. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലായിരുന്ന അന്‍വര്‍ കോഴിക്കോട്ട് വിമാനമിറങ്ങി. 3 മാസത്തെ ഇടവേളയ്ക്കുശേഷം നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ നാട്ടില്‍ തിരിച്ചെത്തി; സ്വീകരിക്കാന്‍ പ്രവര്‍ത്തകരുടെ വലിയൊരു സംഘംതന്നെ വിമാനത്താവളത്തിനു പുറത്ത്
എംഎല്‍എയെ സ്വീകരിക്കാന്‍ പ്രവര്‍ത്തകരുടെ വലിയൊരു സംഘം തന്നെ വിമാനത്താവളത്തിനു പുറത്തു കാത്തുനില്‍പ്പുണ്ട്. അടുത്ത ഏഴു ദിവസം എടക്കരയിലെ വീട്ടില്‍ അന്‍വര്‍ ക്വാറന്റൈല്‍ കഴിയുമെന്നാണു സിപിഎം നേതൃത്വം പറയുന്നത്. പിന്നീട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടും. അന്‍വര്‍ ഇത്തവണയും മത്സരിക്കുന്നുണ്ട്.

Keywords:  Nilambur MLA PV Anwar has returned home after a gap of 3 months, Malappuram, News, Politics, Airport, Trending, Assembly-Election-2021, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia