ബഹ്‌റയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ എന്‍ ഐ എ അന്വേഷിക്കണം: ഹസ്സന്‍

 


കണ്ണൂർ: (www.kvartha.com 15.02.2020) ഗു​രു​ത​ര​മാ​യ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും ദേ​ശ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന തോ​ക്കും വെ​ടി​യു​ണ്ട​ക​ളു​ടെ മോ​ഷ​ണ​വും വ​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന ഡി​ജി​പി​യെ തത്‌സ്ഥാ​ന​ത്തുനിന്ന് മാ​റ്റി​നി​ർ​ത്തി അ​ന്വേ​ഷ​ണ​ത്തി​നു ത​യാ​റാ​വാ​ത്ത​തു ബെ​ഹ്റ​യെ ഭ​യ​പ്പെ​ടു​ന്ന​തു കൊ​ണ്ടാ​ണെ​ന്നു‌‌ മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം എം ഹ​സ​ൻ.

സ​ഹ​ന​സ​മ​ര പ​ദ​യാ​ത്ര​യു​ടെ കോ​ള​യാ​ട് ബ്ലോ​ക്കി​ലെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് കോ​ള​യാ​ട് ടൗ​ണി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ന്ന​പ്പോ​ൾ സ്വ​ന്തം മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​മാ​യ ഇ ​പി ജ​യ​രാ​ജ​നെ രാ​ജി​വ​യ്പിച്ചു മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​നി​ർ​ത്തി​യ​യാ​ളാ​ണു മു​ഖ്യ​മ​ന്ത്രി.

ബഹ്‌റയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ എന്‍ ഐ എ അന്വേഷിക്കണം: ഹസ്സന്‍

സി​ എ​ ജി റി​പ്പോ​ർ​ട്ടി​ൽ അ​തീ​വ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഡി​ജി​പി​ക്കെ​തി​രേ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​സ​ഭ​യു​ടെ അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി അ​തു പ​രി​ശോ​ധി​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഒ​ഴു​ക്ക​ൻ​മ​ട്ടി​ലു​ള്ള മ​റു​പ​ടി ഡി​ജി​പി​യെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ​നേ​താ​വ് സി​ബി​ഐ അ​ന്വേ​ഷ​ണ​വും എ​ൻ​ഐ​എ അ​ന്വേ​ഷ​ണ​വും വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട സ്ഥി​തി​ക്കു സ​ർ​ക്കാ​ർ അ​തി​നു ത​യാ​റാ​വേ​ണ്ട​താ​യി​രു​ന്നു​വെ​ന്നു ഹ​സ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Keywords:  NIA should investigate allegations against Bahra: Hassan, Kannur, News, Politics, Allegation, NIA, Probe, KPCC, Inauguration, Cabinet, CBI, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia