NIA Raid | കോയമ്പതൂര്‍ സ്‌ഫോടന കേസ്: തമിഴ്‌നാട്ടിലെ വ്യാപക പരിശോധനയ്ക്ക് പിന്നാലെ പാലക്കാടും എന്‍ഐഎ റെയ്ഡ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പാലക്കാട്: (www.kvartha.com) കോയമ്പതൂര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ വ്യാപക പരിശോധനയ്ക്ക് പിന്നാലെ പാലക്കാടും എന്‍ഐഎ റെയ്ഡ്. പുലര്‍ചെ കൊല്ലങ്കോടിനടുത്ത് മുതലമട ചപ്പക്കാടാണ് എന്‍ഐഎ സംഘം മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന പരിശോധന നടത്തിയത്. 
Aster mims 04/11/2022

മുതലമടയില്‍ താമസിക്കുന്ന കോയമ്പതൂര്‍ സ്വദേശി ശെയ്ഖ് മുസ്തഫയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം, ഡിജിറ്റല്‍ ഉപകരണങ്ങളും ഡോക്യുമെന്റുകളും പിടിച്ചെടുത്തുവെന്നാണ് വിവരം. ദാഇശ് ബന്ധത്തെ തുടര്‍ന്ന് അറസ്റ്റിലായ റിയാസ് അബൂബഖറിന്റെ ബന്ധുവാണ് മുസ്തഫയെന്നും ഇയാള്‍ക്ക് ഏതെങ്കിലും രീതിയില്‍ സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, കാര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് പാലക്കാട്ടും പരിശോധനയുണ്ടായത്. കോയമ്പതൂരടക്കം 45 സ്ഥലങ്ങളിലാണ് അതിരാവിലെ മുതല്‍ അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. അന്വേഷണം ഏറ്റെടുത്ത ശേഷം എന്‍ഐഎ നടത്തുന്ന ഏറ്റവും വലിയ പരിശോധനയാണിത്. 

കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ജമേശ മുബീന്റെ കൂട്ടാളികളില്‍ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും നേരത്തേ ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരുടെ വീടുകളിലുമാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. ദാഇശ് അനുകൂലികളെന്ന് സംശയിക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. 

NIA Raid | കോയമ്പതൂര്‍ സ്‌ഫോടന കേസ്: തമിഴ്‌നാട്ടിലെ വ്യാപക പരിശോധനയ്ക്ക് പിന്നാലെ പാലക്കാടും എന്‍ഐഎ റെയ്ഡ്


കോയമ്പതൂരില്‍ സ്‌ഫോടനം നടന്ന ഉക്കടത്തിന് അടുത്തുള്ള പുല്ലുകാടില്‍ നിരവധി വീടുകള്‍ പരിശോധിച്ചു. കോടൈമേട്, കണിയാമുത്തൂര്‍, സെല്‍വപുരം എന്നിവിടങ്ങളിലും റെയ്ഡ് ഉണ്ടായി. സംസ്ഥാന സായുധ പൊലീസ് സംഘം റെയ്ഡ് നടന്ന സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷയൊരുക്കി.

ചെന്നൈയില്‍ പെരമ്പൂര്‍, പുതുപ്പേട്ടൈ, മണ്ണടി അടക്കം അഞ്ചിടങ്ങളിലായിരുന്നു റെയ്ഡ്. ചെന്നൈയില്‍ നിന്ന് ഒരാളെ കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്. സ്‌ഫോടനത്തില്‍ മരിച്ച ജമേശ മുബീന് കാര്‍ വിറ്റയാളാണ് ഇതെന്നാണ് സൂചന. ഉടമസ്ഥത കൈമാറാതെ 10 പേരുടെ കൈമറിഞ്ഞാണ് സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ ജമേശ മുബീന്റെ പക്കല്‍ എത്തിയതെന്ന് നേരത്തേ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

Keywords: News,Kerala,State,palakkad,Blast,NIA,Raid,NIA,Top-Headlines,Trending, NIA raid in Palakkad over Coimbatore blast case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script