NIA | എലത്തൂരില്‍ ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂടീവ് എക്സ്പ്രസിന് തീവെച്ച സംഭവം; അക്രമിയുടെ ലക്ഷ്യം തേടി അന്വേഷണം ഊര്‍ജിതമാക്കി എന്‍ ഐ എ

 


കണ്ണൂര്‍: (www.kvartha.com) ഏലത്തൂരില്‍ ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂടീവ് എക്സ്പ്രസില്‍ തീവെച്ച സംഭവത്തില്‍ അക്രമിയുടെ ലക്ഷ്യം തേടി എന്‍ ഐ എ അന്വേഷണം ഊര്‍ജിതമാക്കി. കോഴിക്കോടും കണ്ണൂരിലുമെത്തി സംഭവത്തിലെ ദൃക്സാക്ഷികളുടെ മൊഴിയെടുത്ത ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തി റെയില്‍വേ സ്റ്റേഷനില്‍ നാലാം പ്ലാറ്റ് ഫോമില്‍ വേര്‍പെടുത്തിയ ഡിവണ്‍, ഡിടൂ ബോഗികളും പരിശോധിച്ചു.

ട്രെയിനിലെ അക്രമത്തിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചനയും തീവ്രവാദബന്ധവുമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അടിയന്തര പ്രാധാന്യം നല്‍കി എന്‍ ഐ എ അന്വേഷണമാരംഭിച്ചതെന്നാണ് വിവരം. ട്രെയിനില്‍ യാത്രക്കാരുടെ മേല്‍ പെട്രോള്‍ തളിച്ചു മൂന്നുപേരുടെ മരണത്തിനിടയാക്കിയ നോയിഡ സ്വദേശിയായ പ്രതിയുടെ ജീവിതപശ്ചാത്തലം മുഴുവന്‍ എന്‍ ഐ എ ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.

പ്രതിയായ ഇയാള്‍ കസ്റ്റഡിയിലാണെന്ന അഭ്യൂഹം പടരുമ്പോഴും പ്രത്യേക അന്വേഷണസംഘം ഈ വാര്‍ത്ത നിഷേധിച്ചു രംഗത്തുവന്നിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയും ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി അന്വേഷിക്കുന്ന കേസായതിനാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് പ്രത്യേക അന്വേഷണസംഘം.

എന്നാല്‍ കണ്ണൂരിലെ ഒരു ലോഡ്ജില്‍ വെച്ചു പ്രതി പിടിയിലായെന്ന വാര്‍ത്ത ചില മുഖ്യധാരാ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും പ്രതി കോഴിക്കോട്, കണ്ണൂര്‍ ജില്ലവിട്ട് പുറത്തു പോയിട്ടില്ലെന്നും പൊലീസ് കസ്റ്റഡിയില്‍ മണിക്കൂറുകള്‍ക്കുളളില്‍ അകപ്പെട്ടുവെന്ന വിവരമാണ് ചില മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തത്.

പ്രതി ട്രെയിന്‍ കത്തിച്ച് ചാവേറാകാന്‍ വരെ തയാറായാണ് ട്രെയിനില്‍ കയറിയതെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ഏലത്തൂര്‍ ട്രെയിന്‍ അക്രമണം അക്ഷരാര്‍ഥത്തില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന വിലയിരുത്തല്‍ തന്നെയാണ് ദേശീയ അന്വേഷണ ഏജന്‍സിക്കെന്നാണ് റിപോര്‍ടുകളില്‍ പറയുന്നത്.

NIA | എലത്തൂരില്‍ ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂടീവ് എക്സ്പ്രസിന് തീവെച്ച സംഭവം; അക്രമിയുടെ ലക്ഷ്യം തേടി അന്വേഷണം ഊര്‍ജിതമാക്കി എന്‍ ഐ എ

ഇതിനിടെ കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നവരുടെ പേരുവിവരങ്ങള്‍, തൊഴില്‍ കാര്‍ഡുകള്‍ എന്നിവ അടിയന്തിരമായി തയാറാക്കണമെന്ന് സംസ്ഥാനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയതായും റിപോര്‍ടുണ്ട്. നേരത്തെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രതി അക്രമം നടത്തിയതെന്നും ഇതിനു സഹായികളുണ്ടെന്നുമുള്ള വിവരമാണ് എന്‍ ഐ എക്ക് ലഭിച്ചിട്ടുള്ളത്. മാര്‍ച് മുപ്പതിനു ശേഷം ഇയാള്‍ ഉപയോഗിച്ച ഫോണ്‍ സ്വിച് ഓഫായിട്ടുണ്ട്. ഇയാള്‍ താമസിച്ച കോഴിക്കോടു അശോകപുരത്തും എന്‍ ഐ എ എത്തി തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.

Keywords:  NIA investigation started Elathur train fire incident, Kannur, News, Fire, Train, Probe, NIA, Investigates, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia